കത്രീനയെ ആര്‍ക്കും എളുപ്പത്തില്‍ പ്രണയിക്കാന്‍ സാധിക്കും. പറയുന്നത് ആരുമല്ല ക്യാറ്റിന്റെ മുന്‍കാമുകന്‍ സല്‍മാന്‍ ഖാന്‍. സിനിമയിലായാലും ജീവിതത്തിലായാലും കത്രീനയെ പ്രണയിക്കാന്‍ ആര്‍ക്കും കഴിയും. ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ക്യാറ്റ്. അതുകൊണ്ട് തന്നെയാണ് കത്രീന ബി ടൗണില്‍ തന്റേതായ ഇടം നേടിയത്. അതുകൊണ്ട് ബി ടൗണ്‍ ക്യാമറകള്‍ ക്യാറ്റിന് നേരെ തിരിയുന്നതില്‍ അതിശയപ്പെടാനില്ലെന്നും സല്ലു വാതോരാതെ പറയുന്നു.
ഇരുവരും ഒന്നിച്ചഭിനയിച്ച ‘ഏക് ഥാ ടൈഗറി’ന്റെ പ്രൊമോഷണല്‍ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു സല്ലു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ പഴയ പ്രണയം വീണ്ടും മൊട്ടിടുമോ എന്നറിയാനുള്ള തിടുക്കത്തിലാണ് ബി ടൗണിലെ ആരാധകര്‍. 2008ല്‍ പുറത്തിറങ്ങിയ ‘യുവ്‌രാജി’ലായിരുന്നും ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം.
കപ്ലീറ്റ് ആക്ഷന്‍ ചിത്രമാണ് ‘ഏക് ഥാ ടൈഗര്‍’. ചിത്രത്തിലെ സാഹസിക രംഗങ്ങള്‍ക്ക് വേണ്ടി നന്നായി കഠിന പ്രയത്‌നം ചെയ്തിട്ടുണ്ട്. ചിത്രത്തിലെ ഓരോ രെഗവും പുതുമയുള്ളതാണ്. യുക്തിസഹമല്ലാത്ത രംഗങ്ങളൊന്നും തന്നെ ചിത്രത്തിലുണ്ടാകില്ലെന്നും സല്ലു പറഞ്ഞു. പ്രൊമോഷണല്‍ ചടങ്ങില്‍ ചിത്രത്തിലെ ഒരു പാട്ട് റിലീസിംഗും നടന്നു.
കബീര്‍ ഖാന്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഏക് ഥാ ടൈഗറില്‍ ഒരു സ്‌പൈയുടെ വേഷത്തിലാണ് സല്‍മാന്‍ ഖാന്‍..; ഡബ്ലിളിന്‍, ഇസ്താന്‍ബൂള്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല