ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ നാഡീരോഗത്തെ തുടര്‍ന്ന് യുഎസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവും. ബുധനാഴ്ച രാത്രി യുഎസിലേക്ക് തിരിച്ച സല്ലുവിന് ബോളിവുഡ് ആശംസകള്‍ നേര്‍ന്നു.
നാഡീ പ്രശ്നം കാരണം മുഖത്തും താടിക്കും കടുത്ത വേദന അനുഭവിക്കുന്ന സല്‍മാന്‍ ഒരാഴ്ചക്കാലമായി ചികിത്സയിലായിരുന്നു. ഒരു ശസ്ത്രക്രിയയിലൂടെ മാത്രമേ രോഗം പൂര്‍ണമായി ഭേദമാകൂ എന്ന വിദഗ്ധ നിര്‍ദ്ദേശം ലഭിച്ചതോടെയാണ് യുഎസിലേക്ക് തിരിച്ചത്.
ഈദ് ദിനത്തില്‍ സല്‍മാന് ലഭിച്ച ആശംസകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഷാരൂഖിന്റേതാണ്. ഇരുവരും അത്ര രസത്തില്‍ അല്ലായിരുന്നു എങ്കിലും സല്‍മാന്റെ രോഗാവസ്ഥ തന്നെ ദു:ഖിതനാക്കുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്. സല്‍മാന്‍ വേഗം രോഗം ഭേദമായി മടങ്ങിവരട്ടെ എന്നും ഷാരൂഖ് ആശംസിച്ചു.
ദിയ മിര്‍സ, പ്രീതി സിന്റ, കരീന കപൂര്‍, നിഖില്‍ ദ്വിവേദി തുടങ്ങിയ താരങ്ങളും സല്‍മാന് ആശംസകള്‍ നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല