സല്‍മാന്‍ ഖാന്‍ അമേരിക്കയില്‍ നിന്നും വരുന്ന നാളുകളുമെണ്ണി കാത്തിരിക്കുന്ന ആരാധകര്‍ അല്‍പ്പം കൂടി ക്ഷമിക്കേണ്ടി വരും. സല്‍മാന് മറ്റൊരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രൈ ജെമിനല്‍ ന്യൂറോളജിയ എന്ന നാഡീസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സല്‍മാന് ആഗസ്റ്റ് 26 ന് അമേരിക്കയില്‍ ശസ്ത്രക്രിയ നടത്തിയത്.
കഴിഞ്ഞ ഏഴുവര്‍ഷമായി ഈ അസുഖം കാരണം കഠിനമായ വേദനയുടെ പിടിയിലായിരുന്നു സല്‍മാന്‍. വേദന കൂടുമ്പോള്‍ ഇലക്ട്രിക്ക് ഷോക്കിന് തുല്യമാണെന്നായിരുന്നു സല്‍മാന്‍ വ്യക്തമാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖംപ്രാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴാണ് മറ്റൊരു ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുകയാണെന്ന വിവരം സല്‍മാന്‍ ഖാന്‍ തന്നെ പുറത്തു വിട്ടത്.
രോഗത്തിന് രണ്ടു ശസ്ത്രക്രിയകളാണ് വേണ്ടതെന്നും എന്നാല്‍ ആദ്യത്തെ ശസ്ത്രക്രിയയുടെ വിജയം നോക്കി മാത്രമേ അടുത്തത് ചെയ്യൂ എന്നുമാണ് സല്‍മാന്‍ അറിയിച്ചത്. നാലുമാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തും. ക്യൂബയില്‍ ഏക് താ ടൈഗര്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പായിരിക്കും യാത്ര. ശസ്ത്രക്രിയയെ കുറിച്ചും സല്‍മാന് രസകരമായ നിരീക്ഷണമുണ്ട്. പുഞ്ചിരിച്ചു കൊണ്ട് തിയേറ്ററില്‍ പോയ താന്‍ പുഞ്ചിരിച്ചു തന്നെ തിരികെ വന്നുവെന്നായിരുന്നു അത്.
കീഴ്ത്താടിയില്‍ ഇപ്പോഴും കഠിനമായ വേദനയുണ്ടെന്നും പൂര്‍ണമായും മാറാന്‍ ആറുമാസം മുതല്‍ മൂന്നുവര്‍ഷം വരെ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചതെന്നും സല്‍മാന്‍ പറഞ്ഞു. അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് രണ്ടു ദിവസം മാതാപിതാക്കളുടെ കൂടെ സല്‍മാന്‍ ചെലവഴിച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല