സ്വന്തം ലേഖകന്‍: സല്‍മാന്‍ ഖാന്‍ അഴികള്‍ക്കുള്ളികാകുമ്പോള്‍ നെഞ്ചിടിപ്പോടെ ബോളിവുഡ്; വെള്ളത്തിലാകുന്നത് 600 കോടിയോളം വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍. കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാന് നീണ്ട ജയില്‍വാസം അനുഭവിക്കേണ്ടിവന്നാല്‍ ബോളിവുഡ് സിനിമാലോകത്തിന് നഷ്ടം കോടികളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സല്‍മാനെ കേന്ദ്രീകരിച്ച് നിലവില്‍ മൂന്നു വന്‍ബജറ്റ് ചിത്രങ്ങളാണ് പണിപ്പുരയിലുള്ളത്. ഈ ചിത്രങ്ങള്‍ മുടങ്ങിയാല്‍ 600 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, സല്‍മാന് ജാമ്യം ലഭിക്കുമെന്നും അധികദിവസം ജയിലില്‍ കഴിയേണ്ട അവസ്ഥവരില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ഏവരും.
റിമോ ഡിസൂസ സംവിധാനം ചെയ്യുന്ന ‘റേസ്3’ എന്ന ചിത്രത്തിന്റെ തിരക്കിനിടയിലാണ് സല്‍മാന്റെ കേസില്‍ വിധിയുണ്ടായത്. ജൂണില്‍ പുറത്തിറങ്ങേണ്ട ചിത്രമാണിത്. അവസാന ഘട്ടത്തിലേക്കെത്തിനില്‍ക്കുന്ന ചിത്രത്തിന്റെ നിര്‍മാണപ്രവൃത്തി സല്‍മാന്‍ ജയിലിലായാല്‍ മുടങ്ങും. അടുത്ത ഈദ് ആഘോഷസമയത്ത് പുറത്തിറക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്താവും. ‘കിക്ക്2’, ‘ദബാംഗ്3’ എന്നീ ചിത്രങ്ങളാണ് ഇതിന്റെ പിറകേ എത്തുന്നത്. എന്നാല്‍, ഇവയുടെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല