സ്വന്തം ലേഖകന്‍: സല്‍മാന്‍ ഖാന്‍ ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡര്‍, രൂക്ഷ വിമര്‍ശനവുമായി പറക്കും സിംഗ് എന്നറിയപ്പെടുന്ന പ്രശ്‌സത് അത്‌ലറ്റ് മില്‍ഖാ സിംഗ് രംഗത്ത്. പി.ടി ഉഷ, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, അജിത് പാല്‍ എന്നിങ്ങനെ ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിയമിക്കമായിരുന്നു എന്ന് മില്‍ഖാ സിംഗ് തുറന്നടിച്ചു.
ഇന്ത്യ മികച്ച നിരവധി അത്‌ലറ്റുകളെ സംഭാവന ചെയ്തിട്ടുണ്ട്. ആ വ്യക്തികള്‍ അവരുടെ രക്തവും വിയര്‍പ്പും രാജ്യത്തിനായി നല്‍കിയവരാണ്. ബോളിവുഡ് പരിപാടികള്‍ക്ക് ഒരിക്കലും കായിക താരത്തെ ബ്രാന്റ് അംബാസഡറാക്കില്ലല്ലോ എന്നും മില്‍ഖാ സിംഗ് പറഞ്ഞു.
നേരത്തെ സല്‍മാന്‍ ഖാനെ അംബാസഡറായി നിയമിക്കുന്നതിനെതിരെ ഗുസ്തി താരം യോഗേശ്വര്‍ ദത്തും രംഗത്തു വന്നിരുന്നു. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം സല്‍മാനെതിരെ രംഗത്തു വന്നത്.
പി.ടി ഉഷ, മില്‍ഖ സിങ് തുടങ്ങിയ അത്‌ലറ്റുകള്‍ രാജ്യത്തിന് വേണ്ടി കഠിനമായി പരിശ്രമിച്ചവരാണ്. എന്നാല്‍ സല്‍മാന്‍ കായിക ലോകത്തിനായി എന്താണ് ഇക്കാലത്തിനിടയില്‍ ചെയ്തത്. സിനിമയുടെ പ്രചരണത്തിന് പറ്റിയ ഇടമല്ല ഒളിമ്പിക്‌സെന്നും ഒരു ഗുഡ്‌വില്‍ അംബാസഡര്‍ക്ക് യാതൊന്നും ചെയ്യാനില്ല. എന്തിനാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നതെന്നും യോഗേശ്വര്‍ ട്വിറ്റിലൂടെ ചോദിച്ചു.
വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ സല്‍മാന്‍ ഖാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് ലോക കായിക മാമങ്കമായ ഒളിമ്പിക്‌സിന് അരങ്ങുണരുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല