സ്വന്തം ലേഖകന്‍: മതമേതെന്ന് കോടതിയുടെ ചോദ്യം, സല്‍മാന്‍ ഖാന്റെ കിടിലന്‍ ഉത്തരം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. മാന്‍വേട്ടക്കേസില്‍ രാജസ്ഥാനിലെ ജോധ്പുര്‍ സി.ജെ.എം. കോടതിയില്‍ ഹാജരായപ്പോഴാണ് സല്‍മാന്‍ സിനിമാ സ്‌റ്റൈലില്‍ കോടതിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്.
കോടതി നടപടികളുടെ ഭാഗമായി മതമേതാണെന്നു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സല്‍മാന്‍. ‘ഞാന്‍ ഹിന്ദുവും മുസ്ലീമുമാണ്, ഭാരതീയന്‍’ എന്ന് ഹിന്ദിയിലും പിന്നീട് ‘ഞാന്‍ ഇന്ത്യക്കാരന്‍” എന്ന് ഇംഗ്ലീഷിലും അദ്ദേഹം ഉത്തരം നല്‍കി.കേസില്‍ കുറ്റക്കാരനല്ലെന്നും സല്‍മാന്‍ കോടതിയില്‍ വാദിച്ചു.
പ്രോസിക്യൂഷന്റെ 65ചോദ്യങ്ങള്‍ക്കാണ് സല്‍മാന്‍ ഇന്ന് മറുപടി നല്‍കിയത്. 1998ല്‍ ‘ഹം സാത്ത് സാത്ത് ഹൈ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടി എന്നതാണ് സല്‍മാന് എതിരായ കേസ്.
എന്നാല്‍ താന്‍ നിരപരാധിയാണെന്നും തന്റെ മേല്‍ തെറ്റായി ചുറ്റം ചാര്‍ത്തപ്പെട്ടതാണെന്നും സല്‍മാന്‍ കോടതിയില്‍ പറഞ്ഞു.
മാനുകള്‍ സ്വാഭാവികമായ കാരണങ്ങളാലാണ് ചത്തതെന്ന് ഫോറന്‍സിക് ഡോക്ടര്‍ നെപാലിയ ആദ്യം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതാണ് സത്യവും. എന്നാല്‍ പിന്നീട് ഉണ്ടാക്കിയ തെളിവുകളെല്ലാം തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും സല്‍മാന്‍ പറഞ്ഞു. കോടതി ഉന്നയിച്ച പല ചോദ്യങ്ങളും തെറ്റാണെന്നും സല്‍മാന്‍ പറഞ്ഞു.
സല്‍മാനെക്കൂടാതെ കേസില്‍ കുറ്റാരോപിതരായ ബോളിവുഡ് താരങ്ങളായ നീലം, തബു, സൊനാലി ബിന്ദ്ര, സെയ്ഫ് അലി ഖാന്‍ എന്നിവരും വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. മൊഴിരേഖപ്പെടുത്തി ഒരു മണിക്കൂറിനുള്ളില്‍ സല്‍മാന്‍ കോടതി വിട്ടു.
വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് സല്‍മാന്‍ ഖാന് എതിരെ ഉണ്ടായിരുന്നത്. രണ്ട് ചിങ്കാര മാനുകളെ വേട്ടയാടിയ കേസില്‍ സല്‍മാനെ രാജസ്ഥാന്‍ കോടതി കഴിഞ്ഞ വര്‍ഷം വെറുതെ വിട്ടിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ മറ്റൊരു കേസില്‍ ജോഥ്പൂര്‍ കോടതി കഴിഞ്ഞയാഴ്ച സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല