ബോളിവുഡിലെ താരപദവിയില്‍ തനിയ്ക്ക് താത്പര്യമില്ലെന്ന് സല്‍മാന്‍ ഖാന്‍;. താരമെന്ന പദവി ജനങ്ങള്‍ ചാര്‍ത്തിത്തരുന്നതാണെന്നും പലപ്പോഴെങ്കിലും അത് ഒരു ബാധ്യതായി തോന്നിയിട്ടുണ്ടെന്നും ഖാന്‍ പറയുന്നു.
‘സുഹൃത്തുക്കളോടൊപ്പം പുറത്തുപോകാനും സ്വതന്ത്രമായി സിനിമ കാണാനും സംസാരിച്ചിരിക്കാനും എല്ലാം ഏറെ ഇഷ്ടമാണ്. എന്നാല്‍ അതൊന്നും നടക്കാറില്ല. ജീവിതത്തിലെ വലിയ നഷ്ടങ്ങളാണ് അതെല്ലാം. ആളുകളുടെ സ്‌നേഹവും അഭിനന്ദനവും ലഭിക്കുന്നത് അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാല്‍ ജീവിതത്തിലെ നല്ല പല നിമിഷങ്ങളും നഷ്ടമായിട്ടുണ്ട്.
പണ്ടത്തെ അപേക്ഷിച്ച് ജീവിതവും ചുറ്റുപാടും ഏറെ മാറി. ഇന്ന് സൗകര്യങ്ങള്‍ ഏറെയാണ്. പണ്ട് സിനിമ കാണുകയോ തിയേറ്ററില്‍ പോവുകയോ പോലും ചെയ്തിട്ടില്ല. അന്ന് ടെലിവിഷനില്‍ ആകെ കിട്ടുന്ന ചാനല്‍ ദൂരദര്‍ശനും റേഡിയോയില്‍ ആള്‍ ഇന്ത്യ റേഡിയോയും മാത്രമാണ്. എന്നാല്‍ ഇന്ന് എല്ലാം മാറി. ചാനലുകളും മാഗസിനുകളും എന്ന് വേണ്ട ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ കഴിയുന്ന എന്തും ഇന്ന് ഈ ലോകത്തുണ്ട്’-സല്‍മാന്‍ പറഞ്ഞു
ഇന്ന് പുറത്തിറങ്ങുന്ന ചിത്രങ്ങളുടെ നിലവാരം പ്രമോ കണ്ട് ആളുകള്‍ വിലയിരുത്തും. അതുകൊണ്ട് തന്നെ നല്ല പ്രമോകള്‍ പുറത്തിറക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. ഹോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ ബോളിവുഡിലെ പ്രമോകളൊന്നും നിലവാരം പുലര്‍ത്തുന്നതല്ല എന്ന് തോന്നിയിട്ടുണ്ടെന്നും സല്‍മാന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല