സ്വന്തം ലേഖകന്‍: മഹാരാഷ്ട്രയില്‍ ഇനി കുറഞ്ഞ ചെലവില്‍ സിനിമ കാണാം, ഒപ്പം കുട്ടികള്‍ക്ക് സൗജന്യവും, സല്‍മാന്‍ ടാക്കീസ് വരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് മഹാരാഷ്ട്രയിലെ സിനിമാ പ്രേമികള്‍ക്ക് കുറഞ്ഞ ചെലവില്‍ സിനിമ കാണാന്‍ അവസരം ഒരുക്കുന്നത്.
സല്‍മാന്‍ ടാക്കീസ് എന്ന് പേരില്‍ തുടങ്ങാനിരിക്കുന്ന തിയറ്റര്‍ ശൃംഖല ഒരാള്‍ക്ക് 150 രൂപ എന്ന നിരക്കില്‍ സിനിമ കാണിക്കും. മാത്രമല്ല കുട്ടികള്‍ക്ക് സൗജന്യമായി സിനിമ കാണുകയും ചെയ്യാം. ടാക്കീസ് തുടങ്ങുന്നതിന്റെ ഭാഗമായി സല്‍മാന്‍ മഹാരാഷ്ട്രയിലെ ആറ് തിയറ്ററുകള്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദീപാവലിക്ക് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സല്‍മാന്‍ ടാക്കീസില്‍ കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’, അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്നീ ചിത്രങ്ങളാകും ആദ്യം പ്രദര്‍ശിപ്പിക്കുക. പദ്ധതി വിജയകരമാണെങ്കില്‍ സല്‍മാന്‍ ടാക്കീസ് കൂടുതല്‍ സ്ഥലത്ത് ആരംഭിച്ച് ടിക്കറ്റ് നിരക്ക് കുറക്കാനാണ് സല്‍മാന്‍ ഖാന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല