1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2012

രണ്‍ബീര്‍ കപൂറിന്റെ കൂട്ടുകാരിയെ സല്‍മാന്‍ ഖാന്‍ തട്ടിയെടുത്തതായി ബോളിവുഡില്‍ ചര്‍ച്ച. സൂപ്പര്‍ മോഡല്‍ അന്‍ജെല ജോണ്‍സനാണു സല്ലുവിന്റെ മനം കവര്‍ന്നിരിക്കുന്നത്. 2011-ലെ കിംഗ്ഫിഷര്‍ കലണ്ടറിലേക്കു നടന്ന സുന്ദരികളുടെ മത്സരത്തില്‍ വിജയിച്ചത് അന്‍ജെല ജോണ്‍സനായിരുന്നു. അന്നുമുതല്‍ രണ്‍ബീര്‍ കപൂറിന്റെ മനസില്‍ ഇടം നേടിയ അന്‍ജെല രണ്‍ബീറിനോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നു.

പല സ്ഥലങ്ങളിലും രണ്‍ബീറിനോടൊപ്പം അന്‍ജെല പ്രത്യക്ഷപ്പെട്ടതു ബോളിവുഡില്‍ വാര്‍ത്തയായിരുന്നു. സല്ലുവിന്റെ മുന്‍ കാമുകി കത്രീന കൈഫ് അടുത്തിടെ രണ്‍ബീറിനോട് അടുപ്പം കാട്ടിയതു സല്ലുവിന് അത്ര പിടിച്ചില്ലായിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരിക്കാം സല്ലു രണ്‍ബീറിന്റെ പുതിയ കൂട്ടുകാരിയെ തട്ടിയെടുത്തത് എന്നും ബോളിവുഡില്‍ സംസാരമുണ്ട്.

എന്നാല്‍ അടുത്തിടെ അന്‍ജെല സല്ലുവുമായി ബന്ധം സ്ഥാപിച്ചുവത്രേ. ഇതോടെ എങ്ങനെയും ബോളിവുഡില്‍ അന്‍ജെലയെ ഒരു താരമാക്കാനുള്ള തയാറെടുപ്പിലാണ് സല്ലു ഇപ്പോള്‍. സല്ലുവിന്റെ സഹോദരന്‍ സൊഹൈല്‍ ഖാന്‍ ഒരുക്കുന്ന ഷേര്‍ഖാനില്‍ തനിക്കു നായികയായി അന്‍ജെല മതിയെന്നു സൊഹൈ ലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് സല്ലു.

ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അന്‍ ജെല കരാര്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടൊപ്പം സല്ലു നായകനാകുന്ന പുതിയ രണ്ടു ചിത്രങ്ങളില്‍ കൂടി അന്‍ജെലയെ നായികയാക്കാന്‍ ആ സിനിമകളുടെ അണിയറ പ്രവര്‍ത്തകരോടും സല്ലു ആവശ്യപ്പെട്ടിരിക്കുകയാണ്. ഹിന്ദിയില്‍ സംസാരിക്കാന്‍ ഈ മോഡലിനു പ്രയാസമുണ്െടങ്കിലും സല്ലു പൂര്‍ണ പ്രചോദനമായി പിന്നാലെയുണ്ട്.

സല്ലുവിന്റെ മനസില്‍ ഇടം നേടിയ ഐശ്വര്യ റായ്, കത്രീന കൈഫ്, സറീന ഖാന്‍, അസിന്‍ തോട്ടുങ്കല്‍, സോനാക്ഷി സിന്‍ഹ എന്നിവരെയെല്ലാം സല്ലു ബോളിവുഡില്‍ തിളങ്ങാന്‍ നന്നായി സഹായിച്ചിരുന്നു. പക്ഷേ അവരില്‍ മിക്കവരും ബോളിവുഡില്‍ താരമായ ശേഷം സല്ലുവിനെ പിന്നീടു വേണ്ടത്ര പരിഗണിച്ചില്ലായെന്നതു വേറെ കാര്യം. ബോളിവുഡില്‍ താരമായശേഷം അന്‍ജെലയും സല്ലുവിനെ തള്ളിപ്പറയുമോ എന്തോ…?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.