സല്‍മാന് ഒരുപാട് ആരാധകര്‍ പാക്കിസ്ഥാനിലുണ്ട്. എന്നാല്‍ ‘ഏക് ദ ടൈഗര്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനോ റിവ്യൂയോ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേബിള്‍ ഓപ്പറേറ്റേഴ്‌സിനെ വിലക്കിയിരിക്കുകയാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍..;
ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണസംവിധാനത്തെ കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടുമെന്നാണ് വിലയിരുത്തല്‍..
പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ടി.വി ചാനലുകള്‍ക്കും കേബിള്‍ നെറ്റ് വര്‍ക്ക് അതോറിറ്റിക്കും ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്.
‘ഏക് ദാ ടൈഗര്‍’ എന്ന ചിത്രത്തില്‍ പാക്കിസ്ഥാന്റെ ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ് ഏജന്‍സിയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും അതിനാല്‍ തന്നെ ഇത് രാജ്യത്ത് ചിത്രീകരിക്കാനാവില്ലെന്നുമാണ് പാക്കിസ്ഥാന്‍ പറയുന്നത്.
ചിത്രത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെന്‍സേഴ്‌സ് ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണസംവിധാനത്തെ കുറിച്ചുള്ള ജനങ്ങളുടെ വിശ്വാസത്തിന് കോട്ടം തട്ടുമെന്നാണ് വിലയിരുത്തല്‍.
പാക്കിസ്ഥാന്റെ മിസൈല്‍ ടെക്‌നോളജി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി അവിടെ തമ്പടിച്ച ഒരു പ്രൊഫസറെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ എത്തുന്ന RAW ഏജന്റിന്റെ വേഷമാണ് ഏക് ദാ ടൈഗറില്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫാണ് നായിക
ഇതിന് മുന്‍പ് സെയ്ഫ് അലിഖാന്‍ നായകനായ ‘ഏജന്റ് വിനോദ്’ എന്ന ചിത്രവും ഐ.എസ്.ഐയെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല