ജിജി സ്റ്റീഫന്‍
വിസ്മയലോകം തീര്‍ക്കാന്‍ ലോകപ്രശസ്ത മജീഷ്യന്‍ സാമ്രാജും സംഘവും ഒക്ടോബര്‍ 29ന് കേംബ്രിഡ്ജില്‍ എത്തും. കേംബ്രിഡ്ജിലെ ഇംപിങ്ങ്ടണ് വില്ലേജ് കോളജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6 മുതല്‍ 9 മണിവരെയാണ് സാമ്രാജും സംഘവും പരിപാടി അവതരിപ്പിക്കുക. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ഷോയില്‍ വളരെ വൈവിധ്യവും കൗതുകകരവുമായ ഇനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. കുട്ടികള്‍ക്കും. മുതിര്‍ന്നവര്‍ക്കും മറ്റുഭാഷക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു കലാസന്ധ്യയാകും മാജിക് ഷോ. മികച്ച സീറ്റിംഗ് സംവിധാനങ്ങളും വിശാലമായ ഫ്രീ കാര്‍ പാര്‍ക്കിങ്ങും ഈ ഓഡിറ്റോറിയത്തില്‍ സജീകരിച്ചിട്ടുണ്ട്.
ഈ മാജിക് ഷോയുടെ ടിക്കറ്റ് നിരക്കുകള്‍: ഗോള്‍ഡ്- 20പൗണ്ട്. സില്‍വര്‍- 15 പൗണ്ട്. ബ്രോണ്‍സ്- 10 പൗണ്ട്. അഞ്ചിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍- 5 പൗണ്ട്. ഗ്രൂപ്പ് അഡ്വാന്‍സ്ഡ് ബുക്കിംഗിനായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക, ബിജു പിച്ചപ്പിള്ളി- 07429174893, ജോര്‍ജ് പൈലി- 07737165953, ജോജോ ചെറിയാന്- 07894750062, അജുമോന് ജോര്‍ജ്- 07825581281.
ഓഡിറ്റോറിയത്തിന്റെ വിലാസം: ഇംപിങ്ടണ് വില്ലേജ് കോളജ്, ന്യൂ റോഡ്, കേംബ്രിഡ്ജ്,
CB24 9LX
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല