കഴിഞ്ഞ ശനിയാഴ്ച നടന്ന ലോട്ടോ നറുക്കെടുപ്പില്‍ ഭാര്യക്കും ഭര്‍ത്താവിനും ഒരേ സമ്മാനം . തൊഴിലാളിയായ ജോണ്‍ ഓര്‍ഡും ഭാര്യ കരേനുമാണ് വിജയികളായത്. ഇരുവര്‍ക്കും 96,527 പൗണ്ട് സമ്മാനമായി ലഭിച്ചു. കുടുംബാംഗങ്ങളുടെ ജന്മദിനങ്ങളാണ് ഇരുവരും തെരഞ്ഞെടുത്തത്. ജോണ്‍ ഒരു ന്യൂസ് ഏജന്റിന്റെ കൈയ്യില്‍ നിന്നാണ് ലോട്ടറി എടുത്തത്. ഭാര്യ കരേനാകട്ടെ സമീപത്തുളള ഒരു പോസ്റ്റ്ഓഫീസില്‍ നിന്നും. ഇവരും എടുത്ത നമ്പരുകളില്‍ അഞ്ചെണ്ണവും ഒരു ബോണസ് ബാളും ഒത്തുവന്നു. 16,18,20,25,29,34 എന്നീ നമ്പരുകളും 15 എ്ന്ന ബോണസ് ബാളുമാണ് വിജയത്തിന് അര്‍ഹമായത്.
തങ്ങളുടെ നമ്പരുകള്‍ ഒത്തുവന്നപ്പോള്‍ വിശ്വസിക്കാനായില്ലന്ന് കരേന്‍ പറഞ്ഞു. ടിവിയില്‍ വന്ന യൂറോ മില്യണിന്റെ ഫലം വീണ്ടും വീണ്ടും കണ്ടാണ് വിജയികളായത് തങ്ങളാണന്ന് ഉറപ്പിച്ചത്. ആറ് വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ച പിതാവ് കൊണ്ടുതന്ന ഭാഗ്യമാണിതെന്ന വിശ്വസിക്കാനാണ് കരേന് ഇഷ്ടം.
ശരിക്കും അത്ഭുതം തന്നെയാണ് തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്ന് ജോണ്‍ പറഞ്ഞു. എന്നാല്‍ ലോട്ടറിയടിച്ചു എന്ന പേരില്‍ അടിച്ചുപൊളിക്കാനൊന്നും തങ്ങളില്ലെന്ന് ജോണ്‍ പറഞ്ഞു. പഴയതു പോലെ തന്നെ ജോലിക്ക് പോകും.ഞാനെന്റെ ജോലിയെ അത്രയേറെ ആസ്വദിക്കുന്നുണ്ടെന്നും ജോണ്‍ പറഞ്ഞു. എന്നാല്‍ മക്കള്‍ക്ക് വേണ്ടി നല്ലൊരു പാര്‍ട്ടി അറേഞ്ച് ചെയ്യുമെന്നും ജോണ്‍ പറഞ്ഞു. പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുളള നാല് ആണ്‍കുട്ടികള്‍ളാണ് ഈ ദമ്പതികള്‍ക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല