ജെയിംസ് ജോസ്.
(എന്നും ഏറെ ചര്‍ച്ചകള്‍ക്കും ആശയപരമായ സംഘട്ടനങ്ങള്‍ക്കും വഴി തെളിച്ചിട്ടുള്ള ഒരു വിഷയമാണ് സ്വവര്‍ഗ്ഗപ്രണയവും സ്വവര്‍ഗ്ഗരതിയും. ലോകമെങ്ങും സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തില്‍ വെറുക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റ്‌റെ മറവില്‍ സ്വവര്‍ഗ്ഗരതിക്ക് നിയമം മൂലം പരിരക്ഷ നല്കുകയും പരിഷ്‌കൃത രാജ്യങ്ങളില്‍ സാമൂഹ്യ വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് നിരവധി സ്വവര്‍ഗ്ഗ സ്‌നേഹികള്‍ കടന്നു വരുകയും ചെയുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.എന്നാല്‍ ഇപ്പോഴും ലോകജനതയുടെ മഹാഭൂരിപക്ഷത്തിനും സ്വവര്‍ഗ്ഗരതിയെ അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം.ദൈവത്തിന്റ്‌റെ സൃഷ്ട്ടിയുടെ ഭാഗമാണ് ഹിജഡകളും അര്‍ദ്ധനാരികളും അവരുടെ രതി സ്വഭാവവും എന്നൊരു വാദം ഉന്നയിക്കുന്നവരോട് ക്രിസ്ത്യന്‍ ആത്മീയതയുടെ അടിസ്ഥാന പ്രമാണമായ വിശുദ്ധ ബൈബിളിനെ ഉദ്ധരിച്ചുകൊണ്ട് ശക്തമായി ചെറുക്കുകയാണ് പ്രമുഖ ചിന്തകനായ ജെയിംസ് ജോസ്. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ വാഗ്വാധങ്ങള്‍ക്ക് ഈ ലേഖനം തിരികൊളുത്തിക്കഴിഞ്ഞു . ഈ ലേഖനത്തിലെ ആശയഗതി കളും കാഴ്ചപ്പാടും പൂര്‍ണ്ണമായും ലേഖകന്റ്‌റേതു മാത്രമാണ്,എന്‍ ആര്‍ ഐ മലയാളിയുടെത് അല്ല .)
‘ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു'(യോഹ:1;1,2).
തൊട്ടടുത്ത വചനം ഇങ്ങനെ വായിക്കുന്നു
‘സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല'(യോഹ:1;3).
ലോകത്തിലുള്ള ചലിക്കുന്നതും ചലിക്കാത്തതുമായ സകലതും അവനിലൂടെയാണ് ഉണ്ടായതെന്ന വചനത്തില്‍ എല്ലാം സമ്പൂര്‍ണ്ണമാണ്.
‘അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്'(കൊളോ:1;15,16).
എന്നാല്‍ ഒന്നുമുതല്‍ ആറുവരെയുള്ള ദിവസങ്ങളിലായി സൃഷ്ടികര്‍മ്മം ദൈവം പൂര്‍ത്തിയാക്കി. ‘അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണ്ണമായി. ദൈവം തന്റെ ജോലി ഏഴാംദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാംദിവസം അവിടുന്നു വിശ്രമിച്ചു. സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍ നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി. ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉല്‍പത്തിചരിത്രം'(ഉല്‍പത്തി:2;14).
സകലത്തെയും അടക്കിഭരിക്കാനുള്ള അധികാരത്തോടെയാണ് മനുഷ്യനെ സ്വന്തം ഛായയില്‍ അവിടുന്ന് സൃഷ്ടിച്ചത്. ആദത്തെയും അവനില്‍നിന്നു ഹവ്വയെയും സൃഷ്ടിച്ചതോടെ കര്‍ത്താവായ ദൈവം സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി എന്ന് ബൈബിള്‍ വ്യക്തമാക്കിയിരിക്കെ, പിന്നീടു നടന്ന സൃഷ്ടികളുടെ ഉത്തരവാദിത്വം ദൈവത്തിന്മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം തിന്മയുടെ ഭാഗമാണ്.
കാരണം വചനം ഇതാണ്.
‘നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെ യും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ്വ ജീവികളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ'(ഉല്‍പ:1;26).
കൂടാതെ’അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്ത്യനെന്തു മേന്മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്? എന്നിട്ടും അവിടുന്ന് അവനെ ദൈവദൂതന്മാരെക്കാള്‍ അല്പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങ് സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്‍കി; എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി'(സങ്കീ:8;46)
ഭൂമിയിലെ സകല ദുഷ്ടമനുഷ്യരുടെയും പ്രവര്‍ത്തികളെ ചൂണ്ടിക്കാട്ടി സൃഷ്ടാവായ ദൈവത്തെ കുറ്റപ്പെടുത്തുന്നവര്‍ എത്ര അജ്ഞതയില്‍ ആണ് ജീവിക്കുന്നത് എന്ന് തിരിച്ചറിയണം.
‘എന്റെ വീഴ്ചയ്ക്കു കാരണം കര്‍ത്താവാണ് എന്ന് പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല'(പ്രഭാ:15;11)
ദൈവം സൃഷ്ടിച്ചവ എല്ലാം പൂര്‍ണ്ണവും നല്ലതും ആയിരുന്നു എന്ന് വചനം സാക്ഷ്യം നല്കുന്നു. ‘അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന്! അവിടുന്നു കണ്ടു'(ഉല്‍പത്തി:1;25).
ദൈവം നടത്തിയിട്ടില്ലാത്ത സൃഷ്ടികളുടെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ചാര്‍ത്തിക്കൊണ്ട് സ്വയം ന്യായീകരിക്കാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഉപാധിയാണ് സകലത്തെയും സൃഷ്ടിച്ചത് ദൈവമാണെന്ന സിദ്ധാന്തം.ഇത് നമുക്ക് മേല്‍ ഒളിഞ്ഞിരിക്കുന്ന ഒരു കെണിയാണ്.
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും, ദൈവത്തോട് അസംതൃപ്തിയുള്ളവരാക്കി മനുഷ്യകുലത്തെ മാറ്റുകയുമാണ് സാത്താന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം .അങ്ങിനെ ദൈവത്തോട് മറുതലിച്ചും.പിറുപിറുത്തുകൊണ്ടും തിന്മയുടെ കെണിയില്‍ അവന്‍ മനുഷ്യരെ വീഴ്ത്തുന്നു.
ചാരായം കുടിച്ചു കരള്‍ രോഗം ബാധിച്ചു രക്തം തുപ്പി മരിച്ചാല്‍ ആപ്പോഴും പറയും ‘ ദൈവമേ ഞങ്ങള്‍ക്കിതു വരുത്തിയല്ലോ’എന്ന്.
സ്വാര്‍ത്ഥതയുടെയും,ജെഡികതയുടെയും പേരില്‍ ഗര്‍ഭം നശിപ്പിക്കാന്‍ ശ്രെമിച്ചു ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ് പറയും’ദൈവമേ നീ എന്നോടിത് ചെയ്തല്ലോ’ എന്ന്.
നീലച്ചിത്രങ്ങളിലെ രതി വൈകൃതങ്ങള്‍ ആസ്വദിച്ചു കൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അത്തരം വികലതയുള്ള കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ അതിനും ‘വിധി’ ദൈവ ഹിതം’ എന്നെല്ലാം പറയുന്നവര്‍ ആണ് അധികവും.
പുള്ളിയും .പൊട്ടുമുള്ള ബദാം കമ്പുകള്‍ മുന്നില്‍ വച്ച് അത് കണ്ടു കൊണ്ട് ഇണചേര്‍ന്നപ്പോള്‍ അത്തരം പുള്ളികള്‍ നിറഞ്ഞ ആട്ടിന്‍കുട്ടികള്‍ ഉണ്ടായ സംഭവം വി.ബൈബിള്‍ തന്നെ വിവരിക്കുന്നു.
അവിഹിതവേഴ്ചയില്‍ ജനിക്കുന്ന സന്തതികളെയാണ് ‘ജാരസന്തതി’ എന്നു വിളിക്കുന്നത്. ഇത്തരം സന്തതികളെക്കുറിച്ചു വചനം പറയുന്നത് ഇങ്ങനെയാണ്: ‘അധര്‍മ്മികളുടെ സന്താനപ്പെരുപ്പം നിഷ്ഫലമാണ്. അവരുടെ ജാരസന്തതികള്‍ ആഴത്തില്‍ വെരൂന്നുകയോ, ഉറച്ചുനില്‍ക്കുകയോ ഇല്ല'(ജ്ഞാനം:4;3)
‘വ്യഭിചാരികളുടെ സന്തതി പക്വത പ്രാപിക്കുകയില്ല. നിയമവിരുദ്ധമായ വേഴ്ചയുടെ ഫലം നശിക്കും. ദീര്‍ഘകാലം ജീവിച്ചാലും അവരെ ആരും പരിഗണിക്കുകയില്ല. അവരുടെ വാര്‍ധക്യവും അവമാനം നിറഞ്ഞിരിക്കും. യൗവനത്തില്‍ മരിച്ചാലും അവര്‍ക്ക് ആശയ്ക്കു വഴിയില്ല. വിധിദിവസത്തില്‍ അവര്‍ക്ക് ആശ്വാസം ലഭിക്കുകയില്ല. അധര്‍മികളുടെ തലമുറയ്ക്കു ഭീകരമായ നാശം സംഭവിക്കും'(ജ്ഞാനം:3;1619).
‘ദൈവം വിചാരണ നടത്തുമ്പോള്‍, അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങള്‍ മാതാപിതാക്കള്‍ക്കെതിരേ തിന്മയുടെ സാക്ഷികളാകും'(ജ്ഞാനം:4;6). അവിഹിതമായ ബന്ധത്തില്‍നിന്നു ജനിച്ചവര്‍ ദൈവത്തിന്റെ സൃഷ്ടിയെങ്കില്‍ എന്തിനിവരെ തിന്മയുടെ സാക്ഷികളാക്കണം?
പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്റെ വേഷം സ്വീകരിക്കാന്‍ സാത്താനു സാധിക്കുമെന്ന് വചനം മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. അതുകൊണ്ടുതന്നെ മനുഷ്യന്റെ രൂപം സ്വീകരിക്കാനും മനുഷ്യരില്‍ അവന്റെ സന്തതികളെ ജനിപ്പിക്കാനും സാത്താനു കഴിയും.അങ്ങിനെ ഈ ഭൂമിയില്‍ സാത്താനും സൃഷ്ടി നടത്താം.
മനുഷ്യന്‍ ജനിക്കുന്നത് ജഡത്തില്‍നിന്നുള്ള ജഡമായിട്ടാണെന്നു നമുക്കറിയാം. പിന്നീട് യേശു ക്രിസ്തുവിന്റെ നാമത്തിലുള്ള ജ്ഞാനസ്‌നാനം വഴി പരിശുദ്ധാത്മാവില്‍ അവന്‍ ദൈവമകനായി മാറുകയും ചെയ്യുന്നു.
ഇങ്ങനെ ജഡത്തില്‍ ജനിച്ച ഒരുവന് ദൈവത്തിന്റെ മകനായി മാറാന്‍ കഴിയുന്നതുപോലെ, പിശാചിന്റെ മകനായി മാറാനും കഴിയും.
അതായത്, ഈ ഭൂമിയില്‍ ശരീരത്തോടെ ജനിച്ചുവീഴുന്ന കുഞ്ഞ് ദൈവത്തിന്റെയോ പിശാചിന്റെയോ മകനല്ല; മറിച്ച്, മനുഷ്യന്റെ പുത്രനാണ്. പിന്നീട്, യേശുവിന്റെ നാമത്തില്‍ സ്‌നാനമേറ്റ് ദൈവപൈതലായി മാറാന്‍ അവനു സാധിക്കും.
അതുപോലെ, പിശാചിന്റെ മകനായി ഒരുവന്‍ മാറുന്നത് എപ്രകാരമാണെന്നു നോക്കുക: ‘പാപം ചെയ്യുന്നവന്‍ പിശാചില്‍നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്'(1യോഹ:3;8).
അതുപോലെ മനുഷ്യനും ഈ ഭൂമുഖത്ത് അനേകം സൃഷ്ടികള്‍ നടത്തിയിട്ടുണ്ട്. ദൈവം ഉണ്ടാക്കിവച്ച വസ്തുക്കളെ ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യന്‍ അതു ചെയ്തത്. മനുഷ്യനെ തന്റെ സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയാക്കിയത് ദൈവമാണെന്നു നാം കണ്ടു. എന്നാല്‍, ദൈവം നല്‍കിയ സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ചുകൊണ്ട് അനേകം ദുരന്തങ്ങള്‍ ഈ ഭൂമിയില്‍ സൃഷ്ടിച്ചു.
മാരക പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ലോകത്തിനു ഭീഷണിയാകുമ്പോള്‍, അവയുടെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ വച്ചുകെട്ടുന്നത് ന്യായമാണോ?
ദൈവംനന്മക്കായിനല്‍കിയത്കൂട്ടിക്കലര്‍ത്തിമനുഷ്യന്‍തിന്മക്കായി വസ്തുക്കളെ സൃഷ്ടിക്കുമ്പോള്‍അതിന്റെ സൃഷ്ടാവ്മനുഷ്യന്‍തന്നെയാണ്.അതിനു ദൈവത്തിനെ പഴിക്കുന്നത് അജ്ഞതയോ സാത്താന്‍ വിലക്കെടുത്തവരോ ആണ്.
മനുഷ്യന്റെ നന്മയ്ക്കായി ദൈവം സൃഷ്ടിച്ച വസ്തുക്കളെ തിന്മയ്ക്കായി ഒരുവന്‍ ഉപയോഗിച്ചാല്‍ അവയുടെ ഉത്തരവാദി ദൈവമല്ല. കാരണം, ഇതു മനുഷ്യന്റെ വിവേചനാധികാരമാണ്.
ഇത് തന്നെയാണ് അപൂര്‍ണ്ണരായ മനുഷ്യ ജന്മങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്.പാപത്തിന്റെ പരിണിതഫലമായി അത്തരം വൈകൃതങ്ങള്‍ ഭൂമിയില്‍ കാണപ്പെടാം.എന്നാല്‍ അതിനു ദൈവം അല്ല കാരണം.
എന്നാല്‍ ഏതു തിന്മ നിറഞ്ഞവനും ,വൈകൃത ജെന്മങ്ങള്‍ക്കും
പാപത്തെ ഉപേക്ഷിച്ച്ഏക സത്യദൈവമായഈശോമിശിഹായെ
രക്ഷകനും നാഥനുമായി സ്വീകരിച്ചാല്‍ അവന്‍ രക്ഷ നേടും.
മറ്റൊരു കുറുക്കുവഴിയും ഇല്ല എന്നതാണ് സത്യം.ആ സത്യം അറിയിക്കേണ്ട ബാദ്ധ്യത ആ സത്യം അറിയേണ്ടവനും,അറിഞ്ഞവനുമായ ക്രൈസ്തവനും,പരിശുദ്ധ കത്തോലിക്കാസഭയിലെ മേലധികാരികളിലും നിക്ഷിപ്തമാണ്.
സ്വവര്‍ഗ്ഗരതി പാപം ആണ്.
അത് ഹിജഡയോ അര്‍ദ്ധനാരിയോ സാധാരണ മനുഷ്യനോ ചെയ്താലും.
ദൈവം ആ തിന്മയെ വെറുക്കുന്നു.
നമ്മളും വെറുക്കുക.
എന്നാല്‍ ആ വ്യക്തികളെ സത്യം പറഞ്ഞു കൊടുത്തു തിന്മ ഉപേക്ഷിച്ചു തിരികെ വരാന്‍ പ്രേരിപ്പിക്കുക!!തിന്മയോട് ഒരു സന്ധിയും ചെയ്യാതെ.
നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യട്ടെ!!(വി.യോഹന്നാന്‍ 8;32).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല