1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2012

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ നിര്‍ദ്ദേശം. വിവാഹ നിയമത്തില്‍ നിന്ന് സെക്‌സ് എന്ന വാക്ക് എടുത്തു കളയുന്നതോടെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ഇനി നിയമത്തിന്റെ പിന്‍ബലത്തോടെ വിവാഹിതരാകാന്‍ കഴിയും. നിലവില്‍ സ്ത്രീയും പുരുഷനും സ്വാഭാവികവും പൂര്‍ണ്ണവുമായ രീതിയില്‍ നടത്തുന്ന ലൈംഗികബന്ധത്തോടെയാണ് ഒരു വിവാഹം പൂര്‍ണ്ണതയിലെത്തുന്നതെന്നാണ് വിവാഹ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് നിയമപരമായി വിവാഹിതരാകാന്‍ കഴിഞ്ഞിരുന്നില്ല.

ഈ നിയമത്തിന് ഒരു ഭേദഗതി കൊണ്ടുവരാനാണ് സഖ്യകക്ഷി ഗവണ്‍മെന്റ് ആലോചിക്കുന്നത്. എന്നാല്‍ ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. പുതിയ ഭേദഗതിയോടെ വിവാഹം വെറും ജീവിതം പങ്കിടുക എന്ന നിലവാരത്തിലേക്ക് താഴ്ന്നു പോകുമെന്ന് ടോറി എംപി എഡ്വേര്‍ഡ് ലേ അറിയിച്ചു. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത് ഭരണകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ത്തിയിട്ടുണ്ട. കഴിഞ്ഞ ആഴ്ച ഹാം സെക്രട്ടറി തെരേസാ മേയ് സ്വവര്‍ഗ്ഗ വിവാഹത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.