മലയാള സിനിമാരംഗത്ത് അടുത്തിടെ വിവാഹത്തിന്റെ ഒരു ഘോഷയാത്ര തന്നെയാണെന്ന് തോന്നുന്നു. ഇക്കഴിഞ്ഞ ദിവസം മമ്ത മോഹന്‍ദാസ് വിവാഹിതയായിരുന്നു അതിനൊരു തുടക്കമെന്ന നിലയില്‍ സംവൃതയും ഇപ്പോള്‍ ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കാന്‍ പോകുകയാണ്. കാലിഫോര്‍ണിയയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന കോഴിക്കോട് സ്വദേശി അഖില്‍ ആണ് വരന്‍
വിവാഹം ഉടനുണ്ടാകും. തീയ്യതി നിശ്ചയിച്ചിട്ടില്ല. വിവാഹശേഷം അഭിനയരംഗത്തുണ്ടാകുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സംവൃത പറഞ്ഞു. ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെ മലയാള സിനിമാലോകത്തെത്തിയ സംവൃതയെ തേടി മികച്ച വേഷങ്ങളാണ് പിന്നീടങ്ങോട്ടെത്തിയത്. ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികാതാരമാണ് കണ്ണൂര്‍ സ്വദേശിയായ സംവൃത.
മുന്‍പ് പൃഥ്വിരാജിനേയും സംവൃതയേയും ബന്ധപ്പെടുത്തി നിരവധി പ്രണയ ഗോസിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇനി തന്നെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പില്ലാതാകുമല്ലോ എന്നൊരാശ്വാസമുണ്ടെന്നായിരുന്നു സംവൃതയുടെ മറുപടി. ആസിഫ് അലി-സംവൃത ജോഡിയുടെ പുതിയ ചിത്രമായ അസുരവിത്ത് റിലീസ് ചെയ്ത അതേദിവസം തന്നെയാണ് സംവൃതയുടെ വിവാഹവാര്‍ത്ത പുറത്തുവരുന്നത് എന്നതും കൗതുകകരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല