1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2016

സ്വന്തം ലേഖകന്‍: സാംസങ് ഗ്യാലക്‌സി നോട്ട് 7 ബാറ്ററി പൊട്ടിത്തെറി, വിശദീകരണവുമായി സാംസങ്. ഗ്യാലക്‌സി നോട്ടിന്റെ ബാറ്ററികള്‍ തീപിടിച്ചു പൊട്ടിത്തെറിച്ചെന്ന വാര്‍ത്തകള്‍ക്കു വിശദീകരണം നല്‍കുകയായിരുന്നു കമ്പനി. നിര്‍മാണത്തിലെ പിഴവു മൂലം ബാറ്ററി അമിതമായി ചൂടാകുന്നതാണു തീപിടിക്കാനുള്ള കാരണമെന്നന്നാണ് കമ്പന്‍ പ്രതിനിധികള്‍ നല്‍കിയ വിശദീകരണം.

ബാറ്ററിയുടെ ആനോഡ് കാഥോഡ് ഭാഗങ്ങള്‍ ചേരുന്ന അവസ്ഥയില്‍ സെല്‍ അമിതമായി ചൂടാകുന്നു. ഇതു ചില ഫോണുകള്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അപൂര്‍വമായി മാത്രം സംഭവിക്കുന്ന പിഴവാണിത്.ഉപയോക്താക്കളുടെ സുരക്ഷ വലുതാണ്, അതിനാല്‍ വിറ്റഴിച്ച എല്ലാ ഫോണുകള്‍ക്കും പകരം തകരാര്‍ പരിഹരിച്ച പുതിയ ഫോണ്‍ നല്‍കുമെന്നും സാംസങ് വക്താവ് വ്യക്തമാക്കി.

രണ്ടാഴ്ച മുന്‍പാണു സാംസങ് ഗ്യാലക്‌സി നോട്ട് 7 വിപണിയില്‍ എത്തിയത്. ഐഫോണ്‍ 7 പുറത്തിറങ്ങുന്നതിന് ഒപ്പം കനത്ത മത്സരം പ്രതീക്ഷിച്ചാണ് മോഡല്‍ സാംസങ് പുറത്തിറക്കിയതെങ്കിലും ബാറ്ററി പൊട്ടിത്തെറി വിവാദം കമ്പനിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. പരാതിക്കാരുടെ എണ്ണം കൂടിയതോടെ ഇറക്കിയ ഗ്യാലക്‌സി നോട്ടുകളെല്ലാം കമ്പനി തിരിച്ചുവിളിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.