സാംസങ്ങ് സ്മാര്‍ട്ട് ടിവിയുടെ പുതിയ പ്രൈവസി പോളിസി ഉപയോക്താവ് അംഗീകരിക്കുന്നതോടെ അത് കമ്പനിയെ നയിക്കുന്നത് ഉപയോക്താവിന്റെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിലേക്കാണ്. സാംസങ്ങിന്റെ പുതിയ പ്രൈവസി പോളിസി പ്രകാരം ഉപയോക്താവ് സംസാരിക്കുന്നത് എന്തും സാംസങ്ങിനും അവരുടെ പാര്‍ട്ണര്‍മാര്‍ക്കും കേള്‍ക്കാന്‍ സാധിക്കും. സാംസങ്ങിന്റെ ഈ നയം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. പുറംലോകത്ത് എന്തുണ്ടായാലും അതിന്റെ പ്രതിഫലനമുണ്ടാകുന്നത് ഓണ്‍ലൈനിലായിരിക്കുമല്ലോ. സാംസങിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് അതുതന്നെയാണ്.
സാംസങ് സ്മാര്‍ട്ട് ടീവികള്‍ വോയിസ് റെക്കഗ്നിഷന്‍ സോഫ്റ്റുവെയറോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ടിവിയുടെ പ്രൈവസി പോളിസിയില്‍ നിങ്ങളുടെ ശബ്ദങ്ങള്‍ ഡീക്കോഡ് ചെയ്ത് മൂന്നാമത് ഒരാളില്‍ എത്തിയേക്കാം എന്ന് വ്യക്തമായി പറയുന്നുണ്ട്. ഇതിനെ സെറ്റിംഗ്‌സില്‍ നിന്ന് ഡിസേബിള്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും പിന്നീട് വോയിസ് റെക്കഗ്നിഷന്‍ പ്രവര്‍ത്തിക്കില്ല. എങ്കില്‍ പോലും സാംസങ് ടിവി എങ്ങനെയാണ് ഉപയോക്താവ് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് കമ്പനിക്ക് മനസ്സിലാക്കാന്‍ സാധിക്കും.
സാംസങ് വിവരശേഖരണം നടത്തുന്നത് വോയിസ് റെക്കഗ്നിഷന്‍ സോഫ്റ്റുവെയറിന്റെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനാണെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സാംസങ്ങ് ശേഖരിക്കുന്ന ഡേറ്റാ സുരക്ഷിതമായിരിക്കും. തങ്ങളുടെ വിവരങ്ങള്‍ ആരാലും ശേഖരിക്കപ്പടേണ്ട എന്ന് ഉപയോക്താവിന് തോന്നുകയാണെങ്കില്‍ സാസംങ്ങ് സ്മാര്‍ട്ട് ടിവിയെ വൈഫൈയുമായി വേര്‍പ്പെടുത്തിയാല്‍ മതി. പിന്നീട് വിവരശേഖരണം നടക്കില്ല. വോയിസ് റെക്കഗ്നിഷന്‍ ഫീച്ചര്‍ ഓണാണോ ഓഫാണോ എന്ന് ടീവിയുടെ സ്‌ക്രീനില്‍നിന്ന് തന്നെ കണ്ടെത്താന്‍ സാധിക്കും. വോയിസ് റെക്കഗ്നിഷന്‍ ഓണാണെങ്കില്‍ മൈക്രോഫോണിന്റെ രൂപത്തിലുള്ള സിംബല്‍ സ്‌ക്രീനില്‍ തെളിഞ്ഞ് വരുമെന്നും കമ്പനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല