കതിര്‍മണ്ഡപത്തിലേറും മുമ്പേ സിനിമയിലെ തിരക്കുകളെല്ലാം ഒതുക്കുന്ന തിരക്കിലാണ് നടി സംവൃത സുനില്‍. പൃഥ്വിരാജും നരേനും പ്രധാനകഥാപാത്രങ്ങളാവുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രമാണ വിവാഹത്തിന് മുമ്പുള്ള സംവൃതയുടെ അവസാനചിത്രം. നവംബര്‍ ഒന്നിന് അഖിലേഷ് ജയരാജ് മിന്നുചാര്‍ത്തുന്നതോടെ നല്ലൊരു നടി കൂടി മലയാളത്തിന് നഷ്ടമാവുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്ക് പാറി നടന്ന് അഭിനയിക്കുന്ന സംവൃതയക്ക് പക്ഷേ വിവാഹവും അതിന്റെ തിരക്കുകളും ഒരാശ്വാസം തന്നെ. ഷാഫി സംവിധാനം ചെയ്യുന്ന 101 വെഡ്ഡിങിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞു. ലാല്‍ജോസ് ചിത്രം അവസാനഘട്ടത്തിലാണ്. ഒരുപക്ഷേ ഇതെന്റെ അവസാന ചിത്രവുമായേക്കാം. സംവൃത പറയുന്നു. ഭാവിയില്‍ അഭിനയിക്കണമോയെന്ന കാര്യമോര്‍ത്ത് ഇപ്പോള്‍ തല പുകയ്ക്കുന്നില്ല. യുഎസില്‍ നിന്നും ഇവിടെ വന്ന് അഭിനയിക്കുന്ന് അത്ര എളുപ്പവുമല്ലെന്നും കണ്ണൂര്‍ക്കാരി പറയുന്നു.
കല്യാണം അടുത്തെത്തിയിട്ടും അതിന്റെ പടപടപ്പൊന്നും തനിയ്ക്കില്ലെന്നും സംവൃത വെളിപ്പെടുത്തുന്നു. കഴിഞ്ഞ എട്ടുമാസമായി അഖിലുമായി എനിയ്ക്ക് പരിചയമുണ്ട്. ഞങ്ങള്‍ അടുത്തറിയുകയും ചെയ്തു. പിന്നെന്തിന് കല്യാണത്ിതനെ പേടിയ്ക്കണമെന്ന് നടി ചോദിയ്ക്കുന്നു.
കണ്ണൂരിലെ വിവാഹത്തിന് ശേഷം നവംബര്‍ ആറിന് കൊച്ചിയില്‍ വച്ച് നടക്കുന്ന വിവാഹസത്ക്കാരത്തില്‍ മലയാള സിനിമയിലെ പ്രമുഖരെല്ലാം പങ്കെടുക്കും. വിവാഹത്തിനാവശ്യമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ഇനി കുറച്ച് ഷോപ്പിങ് മാത്രമേ ബാക്കിയുള്ളൂവെന്നും സംവൃത പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല