സ്വന്തം ലേഖകന്‍: ഇതു പോലൊരു ജന്മദിന ആഘോഷം സ്വപ്നങ്ങളില്‍ മാത്രം, അമേരിക്കന്‍ പിതാവ് മകളുടെ പിറന്നാള്‍ ആഘോഷിച്ചത് പണം വാരിയെറിഞ്ഞ്. അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ അഭിഭാഷകനായ തോമസ് ജെ ഹെന്റിയാണ് മകള്‍ മായ ഹെന്റിയുടെ പിറന്നാള്‍ 42 ലക്ഷം പൗണ്ട് ചെലവഴിച്ച് ആഘോഷിച്ചത്.
സാന്‍ അന്റോണിയോയില്‍ 55000 ചതുരശ്ര അടിയിലൊരുക്കിയ സ്‌റ്റേജിലാണ് ജന്മദിനാഘോഷം നടന്നത്. ബലൂണുകള്‍ക്കും ബാനറുകള്‍ക്കും പകരമായി 30 അടി ചെറി ബ്ലോസം ചെടികളും വലിയ ഭിത്തികളിലായി നിറയെ റോസാപ്പൂക്കളും എന്നിവയാണ് അലങ്കാരത്തിനായി ഉപയോഗിച്ചത്.
ജലധാര, ചിത്രശലഭങ്ങള്‍ നിറഞ്ഞ വലിയ ഹാളും അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല ആഘോഷത്തിന് കൊഴുപ്പേകാനായി പ്രമുഖ മ്യൂസിക് ബാന്റായ പങ്ക് ബുള്ളിന്റെയും നിക് ജോനാസിന്റെയും സംഗീത വിരുന്നും ഏര്‍പ്പെടുത്തി.
പ്രശസ്ത ഡിസൈനര്‍ റൊലാന്‍ഡോ സാന്റാന രൂപകല്‍പ്പന ചെയ്ത ബേബി പിങ്ക് വസ്ത്രം ധരിച്ചാണ് മായ ആഘോഷ വേദിയിലെത്തിയത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മായ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല