കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ കാതല്‍ സന്ധ്യ മലയാളത്തിലും തമിഴിലും കുറേ ചിത്രങ്ങളിലഭിനയിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി തമിഴിലും മലയാളത്തിലും ഇറങ്ങുന്ന ചിത്രങ്ങളിലൊന്നും സന്ധ്യയെ കാണാനില്ല.
വിവാഹനിശ്ചയം കഴിഞ്ഞതിനാലാണ് പുതിയചിത്രങ്ങളിലൊന്നും കരാറിലേര്‍പ്പെടാത്തതെന്ന് കേള്‍ക്കുന്നു. മലയാളത്തിലെ ആവര്‍ത്തന വിരസമായ വേഷങ്ങല്‍ സന്ധ്യയ്ക്ക് മടുത്തുകഴിഞ്ഞുവത്രേ. തമിഴിലാണെങ്കില്‍ അടുത്തകാലത്തൊന്നും നല്ല വേഷങ്ങള്‍ അവരെ തേടിയെത്തിയതുമില്ല. അതുകൊണ്ടാണ് പുതിയ ചിത്രങ്ങളില്‍ തന്നെകാണാത്തതെന്ന് സന്ധ്യ പറയുന്നു.
നല്ല ചിത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ രണ്ടുവര്‍ഷം കൂടിയെങ്കിലും മലയാളത്തിലും തമിഴിലും
അഭിനയിക്കണമെന്നാണ് സന്ധ്യയുടെ തീരുമാനം, അല്ലാതെ വിവാഹം ഉറപ്പിച്ചിട്ടുമില്ല, അതിനൊട്ട് ധൃതിയുമില്ല എന്നവര്‍ ഉറപ്പിച്ചു പറയുന്നു.
മലയാളികളായ താരസുന്ദരികള്‍ എത്രയോകാലമായി കോളിവുഡിലും ടോളിവുഡിലും കന്നഡത്തിലുമൊക്കെ അഭിനയിക്കുന്നു. മികച്ച പ്രതിഫലവും കൂടുതല്‍ അവസരങ്ങളുമായിരുന്നു ഇതുവരെ പറഞ്ഞതുകേട്ടത്, അതിലുപരി കുറച്ചൊക്കെ ഗ്‌ളാമര്‍ പ്രദര്‍ശനവും ആവാം എന്ന നിലപാടുകളും
തിരിച്ചറിയപ്പെട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നത് ഇവിടങ്ങളിലാണെന്നാണ് നടികളുടെ ഭാഷ്യം അസിനും അമലാപോളിനുമൊക്കെ ലഭിച്ച അവസരങ്ങളോടൊപ്പം ഭാമയും സന്ധ്യയുമൊക്കെ
അടിവരയിട്ട് പറയുന്നത് അവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചത് കന്നഡയിലും തമിഴിലുമൊക്കെയാണെന്നാണ്. രമ്യാനമ്പീശന്റെ അനുഭവവുംഇതുതന്നെ.മലയാളത്തിന്റെ നഷ്ടപ്രതാപം എന്ന് തിരിച്ചെടുക്കുമോ ആവോ…..?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല