ബ്രിട്ടനിലെ മോര്‍ട്ട്ഗേജ് മാര്‍ക്കറ്റ് തകര്‍ന്നു തരിപ്പണമാകുന്നു എന്നതിന് ഏറ്റവും വലിയ സാക്ഷ്യപത്രമാണ്, സ്വന്തം വീട് വില്‍ക്കാനായി നെഞ്ചിലും പുറത്തും പരസ്യ ബോര്‍ഡ് തൂക്കി തെരുവിലൂടെ അലയുന്ന ടിം മാസന്‍ . ഇദ്ദേഹം പുതിയ രീതിയിലുള്ള ഒരു സ്കീമുമായാണ് വീട് വില്‍പ്പനക്ക് റോഡിലിറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത. വീട് മാര്‍ക്കറ്റില്‍ വില്‍പ്പനക്കായി ഇട്ടാല്‍ വിറ്റു പോകുന്നതിനു വളരെയേറെ കാലം കാത്തിരിക്കേണ്ടി വരുന്നതും വീണ്ടുമൊരു മാന്ദ്യം കണ്മുന്‍പില്‍ കാണുന്നതും ഇദ്ദേഹത്തെ കൊണ്ട് വ്യത്യസ്തമായൊരു വില്‍പ്പന മാര്‍ഗം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുയാണ്.
ആഴ്ചയില്‍ 390 പൌണ്ട് മുടക്കുന്ന പക്ഷം മോര്‍ട്ട്ഗേജ് ഇല്ലാതെ നമുക്ക് ഇദ്ദേഹത്തിന്റെ വീട് സ്വന്തമാക്കാം. ഇതിനായി ടിം ആവിഷ്കരിച്ചിരിക്കുന്ന രീതിയാണ് ബയ്-ടു-റെന്റ് സ്കീം. അതായത് നമ്മള്‍ ലോണ്‍ എടുത്തു ഒരു കാര്‍ വാങ്ങുമ്പോള്‍ മാസത്തില്‍ തവണകളായി ലോണ്‍ അടച്ചു തീര്‍ക്കില്ലേ അതുപോലെ, ആഴ്ചയില്‍ 390 പൌണ്ട് നല്‍കി 335000 പൌണ്ട് വിലയുള്ള തന്റെ ടെറസ് വീട് വില്‍ക്കാനുള്ള കഠിന പ്രയത്നത്തിലാണ് ടിം ഇപ്പോള്‍. ഇത്തരത്തില്‍ നമ്മള്‍ വീട് വാങ്ങുകയാണെങ്കില്‍ 16 വര്‍ഷം വേണ്ടി വരും ഇദ്ദേഹത്തിന്റെ വീടിന്റെ അടവ് അടച്ചു തീര്‍ക്കാന്‍ .
ബോണ്‍മൌത്തിലെ ഇദ്ദേഹത്തിന്റെ ചില സുഹൃത്തുക്കള്‍ ഇങ്ങനെ തങ്ങളുടെ വീട് വിറ്റത് കണ്ടിട്ടാണ് ഗത്യന്തരമില്ലാതെ ടിമ്മിനും അതേ രീതി അവലംബിക്കേണ്ടതായി വന്നത്. മോര്‍ട്ട് ഗേജ് ഒരു ബാധ്യതയായി മാറിയ പലര്‍ക്കും ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യാതെ രക്ഷയില്ലെന്ന ഗതികേടാണ് ബ്രിട്ടനില്‍ നിലവിലുള്ളത്. തുടക്കത്തില്‍ നെഞ്ചിലും പുറകിലും ബോര്‍ഡ് തൂക്കി റോഡിലേക്ക് വീട് വിലാക്കാനുണ്ടെന്നും പറഞ്ഞു ഇറങ്ങാന്‍ ഇദ്ദീഹത്തിനും ഒരു ചമ്മല്‍ ഉണ്ടായിരുന്നു എന്നാല്‍ ഇദ്ദേഹത്തോട് ചിലരെല്ലാം വന്നു വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഒരു വിധം ധൈര്യമൊക്കെ കിട്ടിയെന്നു ടിം സാക്ഷ്യപ്പെടുത്തുന്നു.
തൊഴില്‍ രഹിതരായവരും മുന്‍പ് ഇത്തരത്തില്‍ ബ്രിട്ടനില്‍ റോഡില്‍ ശരീരത്തില്‍ തൊഴില്‍ ആവശ്യമുണ്ടെന്ന ബോര്‍ഡും തൂക്കി നടന്നിരുന്നു. സാമ്പത്തിക മാന്ദ്യം മൂലം കുത്തുപാളയെടുക്കുന്ന ബ്രിട്ടനില്‍ വീട് വില്‍ക്കാനായി ശ്രമിക്കുന്ന മലയാളികളും വൈകാതെ ഈ രീതി അവലംബിക്കേണ്ടി വരുമോ? ഇനിയൊരു മാന്ദ്യം കണ്‍മുന്‍പില്‍ കാണുമ്പോള്‍ വീട് വില ഉയരുമെന്ന പ്രതീക്ഷക്കു എത്രത്തോളം സാധ്യതയുണ്ടെന്നും നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല