കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ എം.എസ്.മനു സംവിധാനം ചെയുന്ന സാന്‍ഡ് വിച്ച് ഒക്ടോബര്‍ 14ന് തീയേറ്ററുകളില്‍ എത്തുന്നു. സീരിയസായുള്ള ഒരു കഥയെ ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവം ഒരാളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഈ ചിത്രത്തിന്റെ അടിസ്ഥാന പ്രമേയം.
കോമഡി ത്രില്ലറില്‍ ഒരുക്കിയ ഈ ചിത്രത്തിലൂടെ സാമൂഹിക പ്രസക്തിയുള്ള ഒരു കഥയാണ് ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ ബി ലൈവ് നുസിനോടു പറഞ്ഞു. ചിത്രത്തിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അദ്ദേഹം.
കേന്ദ്രകഥാപാത്രമായ സായിയെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനാണ്. ഡോ ലവ്, സെവന്‍സ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന കുഞ്ഞക്കോ ബോബന്‍ ചിത്രമാണ് സാന്‍ഡ് വിച്ച്. അനന്യ നായര്‍, വാടാമല്ലി ഫെയിം റിച്ച എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ആണ്ടിപ്പെട്ടി നായിക്കര്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രമായി സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഉണ്ട്. മന്ത്രിയായ ശേഷം കെ ബി ഗണേഷ് കുമാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ലാലുഅലക്സ്, ശാരി തുടങ്ങി വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ലെനിന്‍ രാജേന്ദ്രനോടൊപ്പം സംവിധാന സഹായിയായി എത്തിയ മനു, ഷാജി കൈലാസിനോപ്പം ‘ടൈഗര്‍’ മുതല്‍ ‘ആഗസ്റ്റ് 15’ വരെയുള്ള ചിത്രങ്ങളില്‍ അസ്സോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രതീഷ് സുകുമാരനാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജനകന്‍ എന്ന ചിത്രത്തിന് ശേഷം എമ്മ സി അരുണ്‍ നായരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചായാഗ്രഹണം പ്രദീപ് നായര്‍. എഡിറ്റിംഗ് ഡോണ്‍ മാക്സ്. കലാസംവിധാനം ബോബന്‍. സ്മിത പിഷാരടി, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജയന്‍ പിഷാരടിയാണ്. രജപുത്ര ഫിലിംസ് ചിത്രം തീയറ്ററില്‍ എത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല