സംഗീത് ശേഖര്‍ ,ബഹറിന്‍
(തുടര്‍ച്ചയായ 15 ടെസ്റ്റ് വിജയങ്ങളുമായി സ്റ്റീവ് വോ നയിക്കുന്ന ഓസ്ട്രേലിയന്‍ ടീം ഇന്ത്യയിലെത്തുന്നു.അവസാനത്തെ കടമ്പയായ ഇന്ത്യയെ മറി കടക്കാന്‍ . ആദ്യ ടെസ്റ്റില്‍ മും ബെയില്‍ അവര്‍ അനായാസമായി ഇന്ത്യയെ തോല്പിച്ചു 16 ടെസ്റ്റ് വിജയങ്ങള്‍ എന്ന റെകോര്‍ ഡിനൊപ്പമെത്തുന്നു. തുടര്‍ ച്ചയായ ടെസ്റ്റ് വിജയങ്ങളുടെ ലോക റെകോര്‍ ഡ് സ്വന്തമാക്കാന്‍ ഒരേ ഒരു വിജയം മാത്രം മതി അവര്‍ ക്ക്. ഈഡന് ഗാര് ഡന്‍സില്‍ ഓസ്ട്രേലിയയുടെ വന്പന് സ്കോറിനു മുന്നില്‍ ഇന്ത്യ ആദ്യ ഇന്നിം ഗ്സില്‍ തകരുന്നു.സ്റ്റീവ് ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യാന്‍ അയക്കുന്നു.സോ ഫാര്‍ സോ ഗുഡ് ..പിന്നീട് നടന്നതു ഇന്നു ചരിത്രമാണു.ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുവര് ണ ലിപികളില്‍ എഴുതി വക്കപ്പെട്ട ഒരു അദ്ധ്യായം . ).
സ്റ്റീവന്‍ റോഡ്ജര്‍ വോ ,അതായിരുന്നു കംഗാരു സൈന്യത്തിന്റെ നായകന്റെ പേരു. അയാള്‍ ഇപ്പോള്‍ കൊല് ക്കത്തയിലെ തന്റെ ഹോട്ടല്‍ മുറിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു.2 ദിവസം കഴിഞ്ഞിരിക്കുന്നു ഈഡന് ഗാര് ഡന്‍സിലെ മഹായുദ്ധം ആരം ഭിച്ചിട്ട്.നാളെ നിര് ണായകമായ മൂന്നാം ദിവസം .താന്‍ നയിക്കുന്ന ഈ സൈന്യത്തിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് വര് ഷങ്ങളായി.ഇതു വരെ ഈ രാജ്യതിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല.ഓരോ തവണയും ലക്ഷ്യം അകന്നു പോകുകയാണു .ഇതു തന്റെ അവസാനത്തെ വരവായിരിക്കാം .ലോകത്തെ എക്കാലത്തെയും മികച്ച പടനായകന് എന്ന വിശേഷണം തനിക്ക് ചാര് ത്തിത്തരാന് ചരിത്രകാരന്മാര് മടിച്ചു നില്ക്കുന്നതു ഈ ഒരേയൊരു കടമ്പ കടക്കാത്തത് കൊണ്ടാണെന്നു സ്റ്റീവ് മനസ്സിലാക്കി.ഇത്തവണ ഇല്ലെങ്കില്‍ ഇനിയൊരിക്കലുമില്ല എന്നു അയാള്‍ക്ക് നന്നായിട്ടറിയാം .
ഓരോ തവണയും ഇന്ത്യകാര് ഒരുക്കുന്ന സ്പിന്‍ എന്നു പേരായ ചതിക്കുഴികളില്‍ പെട്ടു ജീവന് നഷ്ടപെട്ട തന്റെ പോരാളികളെ അയാള്‍ സ്മരിച്ചു.നാളെ എല്ലാത്തിനും അവസാനമാകും .മൂന്നാം ദിവസം ഈഡനിലെ ലക്ഷക്കണക്കിനു കാണികള്‍ ക്കിടയിലേക്ക് ഇന്ത്യയുടെ ഓപ്പണര്‍ മാര്‍ ഇറങ്ങിചെന്നു.ഡ്രസ്സിം ഗ് റൂമില്‍ വി.വി.എസ് ലക്ഷ്മണ് ശാന്തനായിരുന്നു.അയാളുടെ കണ്ണുകള്‍ സ്റ്റേഡിയത്തിലാകെ ഉഴറി നടന്നു.അലറി വിളിക്കുന്ന ലക്ഷക്കണക്കിനു കാണികള്‍ .1996 ഇല് ഒരു അഭിശപ്ത നിമിഷത്തില്‍ ഇന്ത്യയുടെ തോല് വി മുന്നില്‍ കണ്ടപ്പോള്‍ കലാപം സ്ര്യഷ്ടിച്ച അതേ കാണികള്‍ . അയാള്‍ ചിന്തിക്കുകയായിരുന്നു.താന്‍ നേരിട്ട അവഗണനകളെപറ്റി.ഒരു പന്ത് തട്ടിക്കളിക്കും പോലെ തന്നെ അങോട്ടുമിങോട്ടും തട്ടിക്കളിച്ച മേലാളന്മാരെ പറ്റി.ഇന്നു രാവിലെ സൌരവ് തന്നോട് വണ്‍ ഡൌണ്‍ പൊസിഷനില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ക്ക് അതു വിശ്വസിക്കാനായില്ല .സ്വന്തം കഴിവുകളില്‍ അയാള്‍ ക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.എന്നിട്ടും അയാള്‍ തന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു,നിഴലുകളെ വകഞ്ഞു മാറ്റാനുള്ള കഴിവു തനിക്കുണ്ടെന്നു.
തനിക്കു വേണ്ടി അയാളുടെ സ്ഥിരം പൊസിഷന്‍ ഒഴിഞ്ഞു തന്ന ദ്രാവിഡിനെ ലക്ഷ്മണ് ആശ്ചര്യത്തോടെ നോക്കുകയായിരുന്നു.ഈ കാലഘട്ടത്തിലും ഇങ്ങനെയൊരു കളിക്കാരനോ?ദ്രാവിഡ് എഴുന്നേറ്റ് അയാളുടെ അടുത്തേക്കു വന്നു.”സുഹ്ര്യത്തേ,ഇതു നിങ്ങള്‍ ക്കുള്ള അവസരമാണു.നിങ്ങളുടെ പ്രതിഭയില്‍ സം ശയിക്കുന്നവര്‍ ക്കു മറുപടി കൊടുക്കാനുള്ള അവസരം .” ചിന്തകളെ മുറിച്ചു കൊണ്ട് അയാള്‍ ഒരു ഗാനം കേള് ക്കാന്‍ തുടങ്ങി .അയാള്‍ ക്ക് എറെ പ്രിയപ്പെട്ട ഗാനം .റോബി വില്യം സിന്റെ ‘ലെറ്റ് മി എന്റ്റര്‍ റ്റൈന് യു” എന്ന ക്ളാസിക് .എന്തു കൊണ്ടാണു ആ ഗാനം തനിക്കു പ്രിയപ്പെട്ടതായത് എന്നു ഇന്നും അയാള്‍ ക്കറിയില്ല.പക്ഷേ അയാളെ സ്നേഹിച്ച ഓസ്ട്രേലിയയിലെ ആരാധകര്‍ ക്ക് അറിയാമായിരുന്നു.ലക്ഷ്മണ് ക്രികറ്റ് ലോകം കണ്ട കലാകാരന്മാരില് അഗ്രഗണ്യനായിരുന്നു.അതു തിരിച്ചറിയാന്‍ സ്വന്തം നാട്ടുകാര്‍ മടിച്ചു നിന്നപ്പോള്‍ മറുനാട്ടുകാര്‍ അയാളിലെ പ്രതിഭയെ തിരിച്ചറിഞ്ഞു.
ആദ്യ വിക്കറ്റ് വീണപ്പോള്‍ ലക്ഷ്മണ് ശാന്തനായി ഗ്രൌണ്ടിലേക്കു ഇറങ്ങിചെന്നു. അയാളുടെ വരവ് സ്റ്റീവിനെ അദ്ഭുതപ്പെടുത്തി. ദ്രാവിഡിനെയായിരുന്നു സ്റ്റീവ് പ്രതീക്ഷിച്ചത്..ക്രീസിലെത്തി ലക്ഷ്മണ് ഗാര് ഡ് എടുക്കുമ്പോള്‍ സ്റ്റീവിന്റെ ഹ്ര്യദയം അകാരണമായി മിടിച്ചു.സ്റ്റീവിന്റെ കണ്ണുകള്‍ തന്റെ ലോകം ബഹുമാനിക്കുന്ന പന്തേറുകാരില്‍ ഉഴറി നടന്നു.തന്റെ മാന്ത്രിക വിരലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര് ക്കുന്ന മാന്ത്രികന് ഷെയിന്‍ വോണ്‍ ,ലോകം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളറ്മാരില് ഒരാള്‍ ഗ്ലെന്‍ മഗ്രാത്ത്..സ്റ്റീവ് ആശ്വാസതോടെ ചിരിച്ചു.മഗ്രാത്തിന്റെ ഓവറിലെ അവസാനത്തെ പന്ത് ലക്ഷ്മണ് അനായാസമായി ഫ്ളിക്ക് ചെയ്തു ,ഓഫ് സ്റ്റമ്പിനു പുറത്തു പതിച്ച പന്ത് മിഡ് വിക്കറ്റിലൂടെ ബൌണ്ടറി കടക്കുന്ന കണ്ട് സ്റ്റീവ് അസ്വസ്ഥനായി.ജീസസിനെ അനുസ്മരിപ്പിക്കുന്ന രൂപമുള്ള ഗില്ലസ്പിയുടെ പന്തുകള്‍ ഗ്രൌണ്ടിന്റെ നാലു പാടും പറന്നു.സവ്യസാചിയെപ്പോലെ ടെണ്ടുല്‍ക്കര്‍ രന്ടാം വിക്കറ്റ് വീണപ്പോള്‍ നദന്നടുത്തു.ഈഡന് ഗാര് ഡന്‍സ് ഇളകി മറിഞ്ഞു. വന്നപൊലേ അയാള്‍ മടങ്ങി. ആ ദിവസം അയാളുടേതായിരുന്നില്ല.സ്റ്റേഡിയം പെട്ടെന്നു നിശബ്ദമായി.
ടെണ്ടുല്‍ക്കര്‍ നിരാശയോടെ തിരിഞ്ഞു ക്കുമ്പോള് സൌരവ് നിസ്സം ഗനായി നോക്കിയിരിക്കുകയായിരുന്നു സചിന്റെ തിരിച്ചു വരവ്.ടെണ്ടുല്‍ക്കര്‍ ഒരു മഹാനായ കളിക്കാരന് ആണോ ,അതോ നന്നായി മാര്‍ കറ്റ് ചെയ്യപ്പെട്ട ഒരു പ്രൊഡക്റ്റ് ആണോ എന്നു സൌരവ് ചിന്തിച്ചു പോയി.എന്നാണു അയാള്‍ സമ്മര്‍ ദ്ദത്തില് ഒരു യുദ്ധം ജയിപ്പിച്ചിട്ടുള്ളത്? . സൌരവ് പുഛത്തോടെ ഓര് ത്തു ,ഇയാള്‍ ഇനിയും വാഴ്ത്തപ്പെടും .കാരണം ക്രിക്കറ്റിനെ കച്ചവടച്ചരക്കാക്കുന്ന്വരുടെ ദൈവമാണിയാള് .സമ്മര്‍ ദ്ദത്തില് എന്നും പതറുന്ന ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ നിഴലില്‍ തങ്ങളുടെ കഴിവുകള്‍ തിരിച്ചറിയപ്പെടാതെ ഉഴലുന്ന പ്രതിഭകളെപറ്റി ഓര് ത്തു സൌരവ് . തല ഉയര് ത്തിപ്പിടിച്ചു ബം ഗാളിന്റെ രാജകുമാരന് ഈഡനിലെ കാണികള്‍ ക്കിടയിലേക്കു ഇറങ്ങി ചെന്നു.തങ്ങള്‍ അതിരറ്റ് സ്നേഹിക്കുന്ന തങ്ങളുടെ സ്വന്തം ‘ദാദ’ യുടെ വരവ് കാണികളെ ആവേശം കൊള്ളിച്ചു.
ലക്ഷ്മണിന്റെ ബാറ്റിം ഗ് കണ്ട് നില്ക്കുമ്പോള് സൌരവ് അറിയാതെ മുഹമ്മദ് അസറുദ്ദീനെ ഓര് ത്തു പോയി.ഹൈദരാബാദില്‍ നിന്നും വന്ന ആദ്യത്തെ മാന്ത്രികന് .അയാള്‍ ആണു ബാറ്റിം ഗ് ഒരു കല ആണെന്നു ആദ്യമായി ലോകത്തിനു കാണിച്ചു കൊടുത്തത്.ഇപ്പോള്‍ ഇതാ ഈ ചെറുപ്പക്കാരന് ,ശരിക്കും അസറിന്റെ ഒരു കാര്‍ ബണ്‍ കോപ്പി..ഓണ്‍ സൈഡ് ഫ്ളിക്കുകളുടെ പൂര്‍ണത.ആ ദിവസം അവസാനിക്കുമ്പോള്‍ സൌരവും പുറത്തായിരുന്നു. നാലാം ദിവസം തന്റെ പടയെ അണിനിരത്തി സ്റ്റീവ് തയ്യാറായി.ലക്ഷ്മണും ദ്രാവിഡും ഇറങ്ങിവന്നപ്പോള്‍ എല്ലാ കണ്ണുകളും അവരിലേക്കായി. .ഈഡന് ജനത കൈ വെടിയാത്ത പ്രതീക്ഷകളുമായി കാത്തു നിന്നു.
അതൊരു മാന്ത്രികന്റെ ജന്മ ദിവസമായിരുന്നു..ലക്ഷ്മണ് തന്റെ മാന്ത്രിക സഞ്ചി തുറന്ന് തന്റെ വിദ്യകള്‍ ഓരോന്നായി പുറത്തെടുത്തു.ഈഡനിലെ കാണികള്‍ തങ്ങളെ തന്നെ വിശ്വസിക്കാനാകാതെ എല്ലാം മറന്നിരിക്കുകയായിരുന്നു.അതൊരു സിം ഫണി ആയിരുന്നു..അയാള്‍ അന്നു ബീഥോവന് ആയി മാറുകയായിരുന്നു.തന്റെ ജീവിതതിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷത്തിനാണു താന്‍ സാക്ഷ്യം വഹിക്കുന്നതെന്നു മനസ്സിലാക്കി ദ്രാവിഡ് ഒരറ്റത്ത് നിന്നു..തന്റെ കണ് മുന്നില്‍ നടക്കുന്ന അദ്ഭുതം അയാള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ കണ്ട് നിന്നു.തന്നെ ചുറ്റി വരിഞ്ഞ് നിന്ന നിഴലുകളില്‍ നിന്നും ലക്ഷ്മണ് എന്ന കലാകാരന് പുറത്തു കടക്കുകയായിരുന്നു.മഗ്രാതിനേയും ഷെയിന്‍ വോണിനെയും അയാള്‍ കളിക്കളത്തില്‍ കണ്ടില്ല.അയാള്‍ യുദ്ധം പ്രഖ്യാപിച്ചത് അതു വരെ തന്നെ ഒരു ശാപം പോലെ ഗ്രസിച്ചിരുന്ന നിര് ഭാഗ്യത്തോടായിരുന്നു. അയാളുടെ പോരാട്ടം തന്റെ പ്രതിഭയെ അം ഗീകരിക്കാന്‍ മടിച്ചവര്‍ ക്കെതിരെയായിരുന്നു.അദ്ദേഹത്തിന്റെ ഓരോ ഷോട്ടുകളും ഇന്ത്യന്‍ ക്രിക്കറ്റിലെ മേലാളന്മാരുടെ മുഖമടച്ചുള്ള അടിയായിരുന്നു.
തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ മുഴുവനും 2 വര് ഷം മുന്‍പ് സിഡ്നിയില്‍ കാട്ടികൊടുത്തിട്ടും തന്നെ തീണ്ടാപാടകലെ നിര് ത്തിയ തമ്പുരാക്കന്മാരെ അയാള്‍ ഒരിക്കല്‍ കൂടെ ബോധ്യപ്പെടുത്തികൊടുക്കുകയായിരുന്നു തന്നിലെ പ്രതിഭയുടെ തീവ്രത..ഹൈദരാബാദിലെ ആ ഡോക്ടര്‍ ദമ്പതിമാരുടെ മകനു തോല്‍ക്കാനാകുമായിരുന്നില്ല.സ്റ്റെതസ്കോപ് കൈവെടിഞ്ഞ് ബാറ്റ് കയ്യിലെടുക്കാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമായിരുന്നില്ലെന്നു അയാള്‍ക്ക് തന്റെ മാതാപിതാക്കളെ ബോധ്യപ്പെടുത്തണമായിരുന്നു.അവര്‍ ക്കു വേണ്ടി മാത്രം ,ലക്ഷ്മണ് അന്നു തന്റെ മാന്ത്രിക ദണ്ട് ചുഴറ്റി .തന്റെ ചുറ്റും നടക്കുന്നതൊന്നും അയാള്‍ ശ്രദ്ധിച്ചതേയില്ല. കൈക്കുഴ ഉപയോഗിച്ച് കളിക്കുന്ന മനോഹരമായ ഓണ്‍ സൈഡ് ഫ്ളിക്കുകള്‍ ,സുന്ദരമായ കവര്‍ ഡ്രൈവുകള്‍ ,തകര് പ്പന് സ്ക്വയര്‍ കട്ടുകള്‍ ,ഒന്നാന്തരം സ്ട്രയിറ്റ് ഡ്രൈവുകള്‍ എല്ലാം ഒത്തിണങ്ങിയ അനുപമമായ ഒരു ഇന്നിം ഗ്സ് ആയിരുന്നു അത്.ബാറ്റ് കൊണ്ട് എങ്ങനെയാണു കവിത രചിക്കുന്നത് എന്നയാള്‍ ലോകത്തിനു കാണിച്ചു കൊടുത്തു.
ഓരോ ഷോട്ടുകളിലും നിറഞ്ഞു നിന്ന കുലീനത എല്ലാവരെയും അദ്ഭുതപ്പെടുത്തി. .മഗ്രാത്ത് ചീറിയടുത്തു.ഓഫ് സ്റ്റം പിനു പുറത്തെ കോറിഡോര്‍ ഓഫ് അണ് സെര് ട്ടനിറ്റിയില് ക്ര്യത്യതയോടെ ഒരു ഓവറിലെ 6 പന്തും പതിപ്പിക്കാന്‍ കഴിവുള്ള അയാള്‍ ലോകത്തെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൌളര്‍ മാരില്‍ ഒരാള്‍ ആയി വിലയിരുത്തപെടുന്ന.ബാക് ഫുട്ടില്‍ നിസ്സാരമായ ഒരു പുള്‍ ഷോട്ടിലൂടെ മഗ്രാത്തിനെ ബൌണ്ടറി കടത്തിയപ്പോള്‍ നിയന്ത്രണം പോയ മഗ്രാത്ത് ശാപവാക്കുകള്‍ ഉരുവിട്ട് കൊണ്ട് ലക്ഷമണിനു നേരെ ചെന്നു.ലക്ഷ്മണ് പതിയെ മുഖം തിരിച്ചു.മഹാനായ ആ ബൌളറുടെ വ്ര്യത്തികെട്ട ആ മുഖവും അയാള്‍ ക്ക് പരിചിതമായിരുന്നു.സ്ലിപില് നിന്നു കൊണ്ട് മൈക്കല്‍ സ്ലേറ്റര്‍ പറഞ്ഞ നിഘണ്ടുവിലില്ലാത്ത പദങ്ങള്‍ അയാളെ അലോസരപ്പെടുത്തിയില്ല.
തന്റെ പ്രതിഭ പുറത്ത് വരുന്ന ദിവസം ലക്ഷ്മണ് ദൈവങ്ങള്‍ക്ക് പോലും കാഴ്ചയുടെ അമൂല്യമായ വിരുന്നൊരുക്കും
ഒരു യോഗിയെപോലെ ശാന്തനായി കൊണ്ട് അയാള്‍ ഷെയിന്‍ വോണ്‍ എന്ന മാന്ത്രികനെ സ്റ്റെപ് ഔട്ട് ചെയ്ത് ഇന്‍ സൈഡ് ഔട്ട് കവര്‍ ഡ്രൈവിലൂടെ അതിര് ത്തി കടത്തി.ഷെയിന്‍ വോണ്‍ എന്ന ഇതിഹാസം അന്നു നിസ്സഹായനായിരുന്നു.അയാള്‍ തന്റെ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിച്ചു.ഫ്ളിപ്പറുകളും ഗൂഗ്ളിയും ടോപ് സ്പിന്നറുകളും ലെഗ് ബ്രേക്കുകളും ഇടതടവില്ലാതെ പ്രവഹിച്ചു.പക്ഷേ ലക്ഷ്മണ് അചഞ്ചലനായിരുന്നു.പിഴവുകളില്ലാത്ത പാദചലനങ്ങളോടെ അയാള്‍ വോണിനെ നിര് വീര്യനാക്കി. ജെഫ് ബോയ്ക്കോട്ട് കമന്ററി ബോക്സിലിരുന്നു വാക്കുകള്‍ ക്കായി പരതുകയായിരുന്നു.അവസാനം ബോയ്കോട്ട് ഒരു വാചകത്തില്‍ എല്ലാം ഒതുക്കി.”തന്റെ പ്രതിഭ പുറത്ത് വരുന്ന ദിവസം ലക്ഷ്മണ് ദൈവങ്ങള്‍ക്ക് പോലും കാഴ്ചയുടെ അമൂല്യമായ വിരുന്നൊരുക്കും “
200 എന്ന മാന്ത്രിക സം ഖ്യ കടന്നപ്പോള്‍ ലക്ഷ്മണ് ഒരു കൊച്ചു കുട്ടിയെപോലെ ആഹ്ളാദിച്ചു.ആദ്യം അയാളെ അഭിനന്ദിച്ചത് ഷെയിന്‍ വോണ്‍ ആയിരുന്നു. ഇരട്ട സെഞ്ച്വറിക്കു ശേഷം ബാറ്റ് ഉയര് ത്തുമ്പോള് എഴുന്നേറ്റ് നിന്നു കയ്യടിക്കുന്നവര്‍ ക്കിടയില് തന്നെ അവഗണിച്ചവരുടെ മുഖങ്ങള്‍ അയാള്‍ കണ്ടു. ഒരിക്കല്‍ പോലും പ്രതിരോധത്തിലേക്ക് വലിയാന്‍ സ്റ്റീവ് തയാറായിരുന്നില്ല.അറ്റാക്കിം ഗ് ഫീല്‍ഡ് ഒരുക്കി അയാള്‍ ലക്ഷ്മണെ വെല്ലുവിളിച്ചു.മിന്നുന്ന ഷോട്ടുകള്‍ കൊണ്ട് ലക്ഷ്മണ് സ്റ്റീവിനു മറുപടി നല്കി 281 ഇല് ലക്ഷ്മണ് വീണു .ഈഡന് ഗാര് ഡന് സ് ഒരു നിമിഷം നിശബ്ദമായി .ലക്ഷ്മണ് തിരിഞ്ഞു നടക്കുമ്പോള്‍ പെട്ടെന്നു ഈഡന് ഗാര് ഡന് സിലെ ലക്ഷക്കണക്കിനു കാണികള്‍ പൊട്ടിത്തെറിച്ചു.അവര്‍ ക്കറിയാമായിരുന്നു ഈഡനില്‍ അന്നു ഒരു ഇതിഹാസം രചിക്കപ്പെട്ടു കഴിഞിരിക്കുന്നു എന്നു..ക്രിക്കറ്റ് ഉള്ള കാലത്തോളം എന്നും സ്മരിക്കപ്പെടുന്ന ഇതിഹാസം .ഈഡന് ഗാര് ഡന് സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു അയാളെ ആദരിച്ചു..”സ്റ്റാന്‍ ഡിം ഗ് ഒവേഷന്‍ ‘
ലക്ഷക്കണക്കിനു കാണികള്‍ ക്കിടയില് എല്ലാം തകര് ന്നു നില്‍ക്കുമ്പോഴും സ്റ്റീവ് വോക്ക് കയ്യടിക്കാതിരിക്കാനായില്ല.തന്റെ തന്റെ സ്വപ്നങ്ങള്‍ തകര് ത്തു കൊണ്ട് കടന്നു പോകുന്ന ആ ചെറുപ്പക്കാരന്റെ കണ്ണുകളിലേക്കു നോക്കി സ്റ്റീവ് നിര് ന്നിമേഷനായി നിന്നു.ആ ചെറുപ്പകാരന്റെ ഭാവി സ്റ്റീവ് ഉള് കണ്ണില്‍ കാണുകയായിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റിനെ പറ്റി നന്നായറിയാമായിരുന്ന സ്റ്റീവ് വോ യുടെ മനസ്സ് മന്ത്രിച്ചു.നിങ്ങള്‍ ജനിച്ചത് തെറ്റായ കാലത്തിലാണു സുഹ്ര്യത്തേ..നിങ്ങള്‍ ക്ക് നന്ദികേടും അവഗണനയുമല്ലാതെ ഒന്നും പ്രതിഫലമായി കിട്ടാന്‍ പോകുന്നില്ല.നിങ്ങള്‍ ഇനിയും ഒരുപാട് മഹത്തായ പോരാട്ടങ്ങളില്‍ രാജ്യത്തെ ജയിപ്പിച്ചേക്കാം ,എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ താര രാജകുമാരന്മാര് ക്കിടയില് നിങ്ങളുടെ സ്ഥാനം എന്നും പിന് ബന്ചിലായിരിക്കും .അവസരം കിട്ടുമ്പോഴെല്ലാം നിങ്ങള്‍ അപമാനിക്കപ്പെടും ..നിങ്ങള്‍ ക്കു വേണ്ടി ശബ്ദിക്കാന്‍ ഒരാളും ഉണ്ടാകില്ല. ഞങ്ങള്‍ നിന്നെ അം ഗീകരിക്കുന്നു.പക്ഷേ ഒരിക്കലും നീ സ്വന്തം രാജ്യക്കാരാല്‍ അം ഗീകരിക്കപെടില്ല. .നിനക്കെന്നും സൂതപുത്രനായ കര് ണന്റെ വിധിയായിരിക്കും.
സ്വപ്നത്തില്‍ നിന്നെന്ന പോലെ ലക്ഷ്മണ് ഞെട്ടിയുണര്‍ ന്നു.11 കൊല്ലം കടന്നു പോയിരിക്കുന്നു.സ്റ്റീവ് അന്നു പറയാതെ പറഞ്ഞത് എല്ലാം സത്യമായിരുന്നു എന്നു അയാള്‍ തിരിച്ചറിഞ്ഞു.ലോകത്തിലെ മികച്ച പോരാളികള്‍ മാത്രം അണിനിരക്കുന്ന ലോകകപ്പിലേക്ക് തനിക്ക് മാത്രം എന്ത് കൊണ്ട് പ്രവേശനം നിഷേധിക്കപ്പെട്ടു എന്നതു അയാള്‍ക്ക് ഇന്നും അഞ്ജാതമാണു. ലക്ഷ്മണിന്റെ സ്വപ്നമായിരുന്നു ഒരു വേള് ഡ് കപ്പില്‍ കളിക്കുക എന്നത്.അതയാള്‍ ക്ക് നിഷേധിക്കപ്പെട്ടു.അയാളെ ഒഴിവാക്കിയാല്‍ ചോദിക്കാന്‍ ഒരാളും വരില്ലെന്നു ടീം മാനേജ്മെന്റിനു അറിയാമായിരുന്നു.ലോബികളുടെയും പരസ്യ കമ്പനികളുടെയും സ്വാധീന വലയത്തിലമര് ന്നിരിക്കുന്ന ഒരു ക്രിക്കറ്റ് ബോര് ഡും അവരുടെ സ്തുതിപാഠകരും ഈ കളിയുടെ അന്തസത്തയെ തന്നെ ഇല്ലാതാക്കിയിരിക്കുന്നു.
ടെണ്ടുല് ക്കര് തന്റെ പേടിസ്വപ്നമായി മാറുന്നു എന്നു ഷെയിന്‍ വോണ്‍ പറഞ്ഞത് ഇന്ത്യന്‍ ക്രിക്കറ്റിലെ പാണന്മാര് പാടി നടന്ന കാലം ഓര് മ വരുന്നു.അല്ലെങ്കിലും വാഴ്ത്തു പാട്ടുകള്‍ എന്നും അയാള്‍ ക്കുള്ളതായിരുന്നല്ലോ.വര് ഷങ്ങള്‍ക്ക് ശേഷം വോണ്‍ ആ പ്രസ്താവന നിഷേധിച്ചു .താന്‍ പറഞ്ഞത് ലക്ഷ്മണിനെക്കുറിച്ചായിരുന്നു എന്നു ഷെയിന്‍ വോണ്‍ തിരുത്തിയ നിമിഷം ലക്ഷ്മണ് പര് വതാകാരം പൂണ്ടു.ലക്ഷ്മണിനെതിരെ എങ്ങനെ പന്തെറിയണം എന്നറിയാതെ താന്‍ കുഴങ്ങി എന്നായിരുന്നു വോണ്‍ പറഞ്ഞത്..മഗ്രാത്ത് ഈഡനിലെ ഇതിഹാസത്തെ പറ്റി തന്റെ ആത്മകഥയില്‍ വിവരിച്ചു.’ഞാന്‍ എങ്ങനെ പന്തെറിയുന്നു ,എവിടെ പന്തെറിയുന്നു എന്നതൊന്നും ലക്ഷ്മണു പ്രശ്നമായിരുന്നില്ല.പന്ത് എപ്പോഴും ബൌണ്ടറി തേടി പോയികൊണ്ടിരുന്നു.”
.” ഓസ്ട്രേലിയക്കാര്‍ ലക്ഷ്മണെ എന്നും ബഹുമാനിച്ചിരുന്നു.ഇന്ത്യന്‍ ടീം അവിടെ എത്തുമ്പോഴെല്ലാം അവര്‍ അയാളെ കാണാന്‍ ഒഴുകിയെത്തി.അവര്‍ അയാളെ ‘വെരി വെരി സ്പെഷ്യല്‍ ‘ എന്നു വിളിച്ചു.അയാളുടെ എറ്റവും വലിയ ആരാധകന് ജോണ്‍ ഹൊവാര്‍ ഡ് ആയിരുന്നു.ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി.ലക്ഷ്മണ് എന്ന പേരു ക്ര്യത്യമായി ഉച്ചരിക്കാന്‍ അറിയില്ലെങ്കിലും അയാളുടെ കളി കാണാന്‍ ഹൊവാര്‍ ഡ് ക്ര്യത്യമായി എത്തുമായിരുന്നു. ഓരോ പര്യടനം കഴിയുമ്പോഴും തന്റെ തലക്കു വേണ്ടി ഉയര് ത്തപ്പെടുന്ന കൈകള്‍ അയാളെ എന്നും അസ്വസ്ഥനാക്കിയിരുന്നു.ടീം പരാജയപ്പെടുമ്പോളെല്ലാം അവര്‍ അയാളുടെ ചോരക്കായി ദാഹിച്ചു. ദ്രാവിഡ് ഒരിക്കല്‍ നിരാശയോടെ തന്നോട് പറഞ്ഞത് ലക്ഷ്മണ് ഓര് ത്തു.”നമ്മള് ചെയ്യുന്നത് ഒരു നന്ദി കെട്ട പണിയാണു സുഹ്രുത്തേ.ചരിത്രത്തില്‍ നമ്മുടെ സ്ഥാനം എന്നും പുറകിലായിരിക്കും .നിങ്ങള്‍ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും പ്രതിഭാശാലിയായ ബാറ്റ്സ്മാന് ആണു.
പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിനാവശ്യം എന്നും താരങ്ങളെയാണു ടി.വിയിലേക്കു നോക്കിയപ്പോള്‍ അവിടെ ഒരു ലൈവ് പ്രോഗ്രാം നടക്കുന്നു.സുനില്‍ ഗവാസ്കറും രവി ശാസ്ത്രിയും ടെണ്ടുല്‍ക്കറുടെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നു.ക്രിക്കറ്റില്‍ നിന്നും വിരമിച്ച അ പഴയ കളിക്കാര്‍ നടത്തുന്ന ലോബിയിം ഗ് അയാള്‍ ക്ക് പരിചിതമായിരുന്നു.ക്രിക്കറ്റിനെ വില്പന ചരക്കാക്കി അതിന്റെ പങ്ക് പറ്റുന്നവരില്‍ പ്രമുഖര്‍. ക്രിക്കറ്റിനെ നാശത്തില്‍ നിന്നും രക്ഷിക്കാനുള്ള ആശയങ്ങള്‍ അവര്‍ വളരെ കാര്യമായി ചര് ച്ച ചെയ്യുന്ന കണ്ടപ്പോള്‍ ലക്ഷ്മണിനു ചിരിയാണു വന്നത്.നിങ്ങളെപോലുള്ള പഴയ കളിക്കാര്‍ക്കു ഇതിലുള്ള പങ്ക് മറന്നു കൊണ്ടുള്ള ഈ ജല്പനങ്ങള് നിര്‍ത്തിക്കൂടെ എന്നയാള്‍ ക്ക് ഉറക്കെ ചോദിക്കാന്‍ തോന്നിപോയി. പക്ഷേ ലക്ഷ്മണ് അടിമുടി മാന്യനായിരുന്നു.ക്രിക്കറ്റ് ലോകം കണ്ട അപൂര് വം നല്ല മനുഷ്യരില്‍ ഒരാള്‍ .ആത്മനിന്ദയും വെറുപ്പും ലക്ഷ്മണിന്റെ കണ്ണുകളില്‍ ഒരു നീര് മണിയായി ഉരുണ്ടു കൂടി.ചരിത്രത്തില്‍ തന്റെ സ്ഥാനം എങ്ങനെയാണു രേഖപ്പെടുത്തപ്പെടുക എന്ന ലക്ഷ്മണ് ആലോചിച്ചു പോയി.റെകോര്‍ ഡ് ബുക്കുകളില്‍ അയാളെ നാം കണ്ടെന്നു വരില്ല.പക്ഷേ ക്രിക്കറ്റ് എന്ന ഗെയിം നിലനില്‍ക്കുന്നിടത്തോളം കാലം ഈഡന് ഗാര് ഡന്‍സിലെ അയാളുടെ ആ മഹത്തായ ഇന്നിം ഗ്സ് സ്മരിക്കപ്പെടും .ഈഡന് ഗാര് ഡന്‍സിലെ ഓരോ തരി മണ്ണും അയാളെ ഓര് ക്കും ..അയാള്‍ ഒരു കലാകാരനായിരുന്നു. ഫേസ്ബുക്കില്‍ തലേ ദിവസം കണ്ട ഒരു പോസ്റ്റ് അയാള്‍ പെട്ടെന്നു ഓര് ത്തു പോയി..“പ്രതിഭയെ അം ഗീകരിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടതു ഒരു വിശാലമായ മനസ്സാണു.നിങ്ങളെ അവര്‍ അം ഗീകരിക്കുന്നില്ലെങ്കില്‍ ഉറപ്പിക്കുക,നിങ്ങളുടെ പ്രതിഭയെ അവര്‍ ഭയക്കുന്നു.” ടെണ്ടുല്‍ക്കര്‍ എന്ന ബ്രാന് ഡ് നെയിമിന്റെ എജന്റുമാരെ പോലെ പ്രവര് ത്തിക്കുന്ന ആ രണ്ട് മും ബെയ് ലോബിയുടെ വക്താക്കളെയും പുച്ഛത്തോടെ നോക്കി കൊണ്ട് ലക്ഷ്മണ് റിമോട്ടില്‍ വിരലമ റ്ത്തി ചാനല്‍ മാറ്റി..അവിടെ റോബി വില്യം സ് പാടുകയാണു…..ലെറ്റ് മി എന്റര്‍ ടെയിന്‍ യൂ……
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല