ബര്‍മിഹാം: യു.കെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ പ്രമുഖ ഗായകര്‍ അണിനിരന്ന ഗീതാഞ്ജലി 2011 ഭക്തിസാന്ദ്രമായി. ബര്‍മിഹാം ശ്രീ വെങ്കിടേശ്വര ക്ഷേത്രസന്നിധിയില്‍ നടന്ന ഭക്തിസംഗീതോത്സവത്തില് നൂറുകണക്കിന് വിശ്വാസികളും പങ്കാളികളായി. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറുവരെ തുടര്‍ച്ചയായി നടന്ന സംഗീതോത്സവം വിശ്വാസികളെ ഭക്തിയുടെ നിറവില്‍ ആറാടിച്ചു.
മാഞ്ചസ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ പീടിയാട്രീഷനും ഗായകനുമായ ഡോ. ജയചന്ദ്രന്, ലെസ്ററില്നിന്നുമുള്ള ദിലീപ്കുമാര് തുടങ്ങിയവരാണ് പരിപാടി സംഘടിപ്പിച്ചത്. ഡോക്ടര്‍ ജയചന്ദ്രനൊപ്പം റെക്സ് , സ്റാന്‍ലി മാത്യു, ഷിജി, ജയന്, സാഗാ സുരേഷ്, അഭിലാഷ്, രെഷ്മി, അജിത്കുമാര്‍, ജിനു പണിക്കര്‍, മോഹനന്‍പിള്ള, അനീഷ്, മനോജ്, ഹരീഷ്, ദിലീപ്കുമാര് തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു.
ഒപ്പം ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലുമായി ആറോളം കുട്ടികള്‍ ശ്രീ വെങ്കിടേശ്വര സന്നിധിയില്‍ അരങ്ങേറ്റംകുറിച്ചു. ശില്പ ഷാജി, മാലു, ജ്യോതിക പ്ളാക്കല്‍, സോനാ ഷിബു, സാന്ദ്രാ ഷിബു, മാളവിക തുടങ്ങിയവരാണ് അരങ്ങേറ്റംകുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല