സ്വന്തം ലേഖകന്‍: സാനിയ, ഹിംഗിസ് സഖ്യത്തിന് തുടര്‍ച്ചയായ 29 മത്തെ ജയം, ലോക റെക്കോര്‍ഡ്. വ്യാഴാഴ്ച നടന്ന സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സ് സെമിഫൈനലില്‍ യെറോസ്ലാവ, ഒലാറു സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് സഖ്യം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
തോല്‍വി അറിയാതെ 29 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ റെക്കോര്‍ഡാണ് ഇരുവരും സ്വന്തം പേരിലാക്കിയത്. ജയത്തോടെ സിഡിനി ഇന്റര്‍നാഷണല്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കാനും സഖ്യത്തിനായി.
തുടര്‍ച്ചയായ 29 ജയത്തോടെ സാനിയ ഹിംഗിസ് സഖ്യം 22 വര്‍ഷം പഴത്തമുള്ള റെക്കോഡാണ് തകര്‍ത്തത്. 1994ല്‍ ജിഗി ഫെര്‍ണാന്‍ഡസും നടാഷ വെരേവയും ചേര്‍ന്ന് സ്ഥാപിച്ച 28 വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് പഴങ്കതയായത്.
ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ കിരീടത്തോടെ വര്‍ഷം തുടങ്ങിയ സഖ്യം സ്വന്തമാക്കിയത് തുടര്‍ച്ചയായി ആറാം കിരീടമാണ്. വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ (11395) പോയിന്റുമായി ഒന്നാമതും ഹിംഗ്‌സ് (11355) പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല