സ്വന്തം ലേഖകന്‍: സാനിയ മിര്‍സക്ക് ഖേല്‍ രത്‌ന നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. പാരാലിമ്പിക്‌സ് ചാമ്പ്യന്‍ എച്ച്.എന്‍.ഗിരിഷ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ തീരുമാനം സ്റ്റേ ചെയ്തത്.
2012 ലണ്ടന്‍ പാരാലിമ്പിക്‌സില്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടിയ തനിക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് അര്‍ഹതയുണ്ടെന്നും അതിനാല്‍ സാനിയയുടെ പുരസ്‌കാരം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഗിരിഷ ആവശ്യപ്പെട്ടത്. വിഷയത്തില്‍ കേന്ദ്ര കായികമന്ത്രാലയത്തോടും സാനിയയോടും 15 ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കാന്‍ കോടതി നോട്ടീസ് അയച്ചു.
ഇതോടെ, ഖേല്‍രത്‌ന പുരസ്‌കാര നിര്‍ണയത്തില്‍ സാനിയക്ക് നല്‍കിയ പോയിന്റ് സിസ്റ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടി വരും.
ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താന്‍ രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരം അര്‍ഹിക്കുന്നതായി എച്ച്.എന്‍.ഗിരിഷ ഹരജിയില്‍ വ്യക്തമാക്കി. സാനിയ ഗ്രാന്‍ഡ് സ്‌ളാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
എന്നാല്‍ 2011 മുതലുള്ള മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, ഏഷ്യാഡ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെ മാത്രം പ്രകടനങ്ങളാണ് അവാര്‍ഡ് നിര്‍ണയത്തിനു പരിഗണിക്കുക. മന്ത്രാലയത്തിന്റെ പോയന്റ് സിസ്റ്റം അനുസരിച്ച് താന്‍ 90 പോയന്റുമായി ടോപ് സ്‌കോററാണെന്നും അതേ സമയം ടോപ് റാങ്കിങില്‍ എവിടെയും സാനിയ ഇല്ലെന്നും ഗിരിഷ ഒരു ദേശീയ ദിനപത്രത്തോട് വ്യക്തമാക്കി.
ആഗസ്റ്റ് 29 ന് ദേശീയ കായിക ദിനത്തില്‍ രാഷ്ട്രപതി ഭവനില്‍ വെച്ച് ഇന്ത്യന്‍ പ്രസിഡന്റാണ് ഖേല്‍രത്‌ന സമ്മാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല