സ്വന്തം ലേഖകന്‍: സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം. ഇന്ത്യയുടെ സാനിയ മിര്‍സ, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ഗ്വാങ്ഷു ഓപ്പണ്‍ ടെന്നിസിലെ ഡബിള്‍സ് കിരീടം സ്വന്തമാക്കി.
ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷിലിന്‍ ഷിയാവോദി യു സഖ്യത്തെയാണ് സാനിയ മിര്‍സ, മാര്‍ട്ടിന ഹിംഗിസ് സഖ്യം തറപറ്റിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ, ഹിംഗിസ് കൂട്ടുകെട്ട് ഗ്വാങ്ഷു ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടിയത്. സ്‌കോര്‍ 6 3, 6 1.
ഈ സീസണിലെ സാനിയയുടെ ഏഴാമത്തെ ഡബിള്‍സ് കിരീടമാണിത്. ഹിംഗിസിനൊപ്പം നേടുന്ന ആറാമത്തെ കിരീടവും. ഇക്കൊല്ലം യു.എസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നീ ഗ്രാന്‍സ്‌ളാം ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ വെല്‍സ്, മിയാമി, ചാള്‍സ്ട്ടണ്‍ ഓപ്പണുകളിലും സാനിയ ഹിംഗിസ് സഖ്യം കിരീടം നേടിയിരുന്നു.
സിഡ്‌നി ഓപ്പണില്‍ ബഥനി മാറ്റെക്ക് സാന്‍ഡ്‌സിനൊപ്പമായിരുന്നു സാനിയയുടെ സീസണിലെ ആദ്യ കിരീടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല