സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ ലോക വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്വിസ് താരം മാര്‍ട്ടിന ഹിന്‍ജിസുമൊത്ത് ഡബ്ലിയുടിഎ ഫാമിലി സര്‍ക്കിള്‍ കിരീടം നേടിയതോടെയാണ് ലോക റാങ്കിങ്ങില്‍ സാനിയ ഒന്നാമതെത്തിയത്.
ഇതോടെ ടെനീസിലെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഒന്നാം റാങ്കില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും സാനിയ സ്വന്തമാക്കി.
ഫൈനലില്‍ കാസെ ദേലാക്വ, ദാരിജ ജുറാക് സഖ്യത്തെ 6 0, 6 4 എന്ന സ്‌കോറിന് സാനിയ, ഹിന്‍ജിസ് സഖ്യം തകര്‍ത്തു വിടുകയായിരുന്നു.
ടൂര്‍ണമെറ്റിലെ ഏറ്റവും കരുത്തരായ സാനിയ, ഹിന്‍ജിസ് സഖ്യത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താതെയാണ് ദേലാക്വ, ജുറാക് സഖ്യം കീഴ്ടടങ്ങിയത്. 731,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക.
കിരീട ജയത്തോടെ 7965 വ്യക്തിഗത പോയിന്റുകള്‍ നേടിയ സാനിയ ഇറ്റലിയുടെ സാറ എറാനിയെയും റോബര്‍ട്ട വിന്‍സിയെയുമാണ് മറികടന്നത്. സെമി ഫൈനലില്‍ സ്ഥാനം നേടിയതോടെ തന്നെ സാനിയ, ഹിന്‍ജിസ് ജോടി ലോക ഒന്നാം നമ്പര്‍ സ്ഥാനം നേടിയിരുന്നു.
ലിയാന്‍ഡര്‍ പെയ്‌സ്, മഹേഷ് ഭൂപതി എന്നിവരാണ് സാനിയയ്ക്കു മുമ്പ് ഡബിള്‍സ് ടെന്നിസ് ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല