സ്വന്തം ലേഖകന്‍: ബിബിസി ലേഖകന്റെ ചോദ്യത്തില്‍ പൊട്ടിത്തെറിച്ച് സാനിയ മിര്‍സ, ‘എന്റെ കിടപ്പുമുറിയില്‍ എന്തു സംഭവിക്കുന്നു എന്ന് ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ല’. കുട്ടികളെക്കുറിച്ചു ചിന്തിക്കുന്നില്ലേ എന്ന ബിബിസി അഭിമുഖകാരന്റെ ചോദ്യമാണ് സാനിയയെ പ്രകോപിപ്പിച്ചത്.
സാനിയയുടെ ചൂടന്‍ പ്രതികരണം അഭിമുഖം നടത്തിയയാളെ ഞെട്ടിച്ചു. തുടര്‍ന്ന് വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കളിക്കഹ്തില്‍ സാനിയക്ക് നല്ല കാലമായിരുന്നെങ്കിലും കളിക്കളത്തിന് പുറത്ത് സാനിയയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല.
തുടക്കത്തിലെ ഗ്ലാമര്‍ വിവാദങ്ങളായിരുന്നു. പാക് ക്രിക്കറ്റര്‍ ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തതോടെ അതിനെ ചുറ്റിപ്പറ്റിയായി. ഇപ്പോഴിതാ കുട്ടിയെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിനു ചുറ്റുമാണ് വിവാദം.
നിലവില്‍ ലോക ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം റാങ്കുകാരിയാണ് സാനിയ. സ്വിസ് താരമായ മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ ഈ വര്‍ഷം കിരീട വേട്ടതന്നെ നടത്തി. നടത്തിയ സാനിയ ബി ബി സിയുടെ 100 വനിതകളുടെ പട്ടികയിലും ഇടം കണ്ടെത്തി.രണ്ട് ഗ്രാന്‍ഡ്സ്ലാമുകളും ഹിംഗിസിനൊപ്പം മറ്റ് എട്ട് കിരീടങ്ങളുമാണ് ഈ വര്‍ഷം സാനിയ വാരിക്കൂട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല