സ്വന്തം ലേഖകന്‍: തന്നെ തീവ്രവാദിയെന്ന് വിളിക്കരുതെ എന്ന് മാധ്യമങ്ങളോട് ജയില്‍ മോചിതനായ സജ്ഞയ് ദത്തിന്റെ അഭ്യര്‍ഥന. ജയില്‍ മോചിതനായശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം താന്‍ തീവ്രവാദിയല്ലെന്നും തന്നെ ഒരു തീവ്രവാദിയായി ചിത്രീകരിക്കരുതെന്നും അഭ്യര്‍ഥിച്ചത്.
ആയുധ നിരോധന നിയമപ്രകാരമാണ് താന്‍ ശിക്ഷിക്കപ്പെട്ടതെന്നും അല്ലതെ തീവ്രവാദിയായിട്ടല്ലെന്നും മുംബൈ സ്‌ഫോടന കേസിലെ പ്രതി എന്ന് വിളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.1993 മുംബൈ സ്‌ഫേടനം നടന്ന സമയത്ത് ആയുധം കൈവശം വച്ചുവെന്ന കേസിലാണ് സഞ്ജയ് ദത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നത്.
അഞ്ചു വര്‍ഷമായിരുന്നു ശിക്ഷാ കാലാവധി. എന്നാല്‍ ജയിലിലെ നല്ല നടപ്പ് പരിഗണിച്ച് 42 മാസത്തെ ശിക്ഷയ്ക്കുശേഷം അദ്ദേഹത്തെ കഴിഞ്ഞ ദിവസം മോചിപ്പിക്കുകയായിരുന്നു.
അതിനിടെ സഞ്ജയ് ദത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ മര്‍ദനം. മുംബൈയിലെ ഒരു പ്രമുഖ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി സഞ്ജയ് ദത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ദര്‍ശനത്തിനായി സജ്ഞയ് ദത്ത് കാറിനു പുറത്തിറങ്ങിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൊതിയുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല