സ്വന്തം ലേഖകന്‍: 450 രൂപ സമ്പാദ്യവുമായി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഇന്ന് ജയില്‍ മോചിതനാകുന്നു. അഞ്ച് വര്‍ഷത്തെ തടവു ശിക്ഷ പൂര്‍ത്തിയാക്കുന്നതിനിടെ സൂപ്പര്‍ താരം ജയിലില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്തതിന്റെ വേതനമാണ് 450 രൂപ. അഞ്ച് വര്‍ഷത്തെ ശമ്പളമായി അദ്ദേഹത്തിന് 38,000 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ തന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ജയില്‍ ക്യാന്റിനില്‍ നിന്ന് വിവിധി വസ്തുക്കള്‍ വാങ്ങിയ വകയില്‍ ഈ തുക ചെലവഴിച്ചു.
ബാക്കിയുള്ള 450 രൂപ ജയില്‍ അധികൃതര്‍ സഞ്ജയ് ദത്തിന് കൈമാറും. പൂനെയിലെ യേര്‍വാഡ ജയിലില്‍ സെമി സ്‌കില്‍ഡ് തൊഴിലാളിയായിരുന്നു സഞ്ജയ് ദത്ത്. ഈ വിഭാഗത്തിന് പ്രതിദിനം അമ്പത് രൂപയാണ് ജയിലില്‍ ശമ്പളം നല്‍കുന്നത്. താരം പരോളില്‍ പുറത്തിറങ്ങിയ 256 ദിവസങ്ങള്‍ കുറച്ചിട്ട് ബാക്കി ദിവസങ്ങളിലെ പ്രതിഫലമാണ് കണക്കാക്കിയത്.
വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞ കാലയളവും ഒഴിവാക്കിയിട്ടുണ്ട്. തടവുകാരെ ആനന്ദിപ്പിക്കുന്നതിന് ജയിലില്‍ തുടങ്ങിയ എഫ്.എം റേഡിയോയില്‍ ആഴ്ചയില്‍ രണ്ട് തവണ റേഡിയോ ജോക്കിയായും സഞ്ജയ് ദത്ത് പ്രവര്‍ത്തിച്ചിരുന്നു. 1993 ലെ മുംബൈ സ്‌ഫോടനത്തിന് തൊട്ടുമുമ്പ് നിരോധിത ആയുധമായ എ.കെ 56 റൈഫിള്‍ കൈവശം വച്ചതിനാണ് സഞ്ജയ് ദത്തിനെ അഞ്ച് വര്‍ഷം തടവു ശിക്ഷക്ക് വിധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല