സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ സാന്താ ഫെ ഹൈസ്‌കൂള്‍ വെടിവെപ്പ് നടത്തിയത് പതിനേഴുകാരനായ വിദ്യാര്‍ഥി. പത്തുപേരെ വെടിവച്ചുകൊന്നത് പതിനേഴുകാരന്‍ ദിമിത്രിയോസ് പഗൂര്‍ടിസാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പഗൂര്‍ടിസ് ചിലരെ ഒഴിവാക്കിയത് തന്റെ വെടിവെപ്പിന്റെ വിശദാംശങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനായാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോണ്‍ ടു കില്‍ എന്നെഴുതിയ ടീ–ഷര്‍ട് ധരിച്ചു നിറത്തോക്കും സ്‌ഫോടക വസ്തുക്കളുമായെത്തിയ പഗൂര്‍ടിസ് വിദ്യാര്‍ഥികളുടെ നേരെ നിറയൊഴിക്കുകയായിരുന്നു. ഇയാളുടെ ഓവര്‍കോട്ടില്‍ നാത്!സി മെഡലും മറ്റു വിദ്വേഷ ചിഹ്നങ്ങളും ഉണ്ടായിരുന്നു. സ്‌കൂളിനു ചുറ്റും പഗൂര്‍ടിസ് സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായും കണ്ടെത്തി. വെടിവയ്പിനു കാരണം കണ്ടെത്താനായില്ല.
കൊല്ലപ്പെട്ട എട്ടു വിദ്യാര്‍ഥികളില്‍ കൈമാറ്റ പദ്ധതിയില്‍ പഠനത്തിനെത്തിയ പാക്കിസ്ഥാന്‍കാരന്‍ സബിക ഷെയ്ക്കും ഉണ്ട്. രണ്ട് അധ്യാപകരും കൊല്ലപ്പെട്ടു. കൊലയാളി പഗൂര്‍ടിസിനെ കീഴടക്കുന്നതിനിടെ വെടിയേറ്റ പൊലീസ് ഓഫിസര്‍ ബാര്‍നെസിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വെടിവെപ്പ് സംഭവങ്ങള്‍ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല