സ്വന്തം ലേഖകന്‍: ടെക്‌സസിലെ സാന്താഫേ നഗരത്തില്‍ ഹൈസ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പു നടത്തിയ വിദ്യാര്‍ഥി പിടിയിലെന്ന് സൂചന. വെടിവയ്പില്‍ കുറഞ്ഞത് 10 പേര്‍ മരിച്ചു. മരണ സംഖ്യ എട്ടുമുതല്‍ പത്തുവരെയാണെന്നു ഹാരീസ് കൗണ്ടി ഷെരീഫ് എഡ് ഗൊണ്‍സാലസ് പറഞ്ഞു. ഹൂസ്റ്റണില്‍നിന്നു 48 കിലോമീറ്റര്‍ അകലെയാണു സാന്താഫേ നഗരം.
ഒന്പതുപേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരു പോലീസ് ഓഫീസറും ഉള്‍പ്പെടുന്നതായി ഗൊണ്‍സാല്‍വസ് പറഞ്ഞു. അക്രമിയെന്നു സംശയിക്കപ്പെടുന്നയാള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ കസ്റ്റഡിയിലുണ്ട്. വെടിശബ്ദം കേട്ടതിനെത്തുടര്‍ന്നു വിദ്യാര്‍ഥികള്‍ ഇറങ്ങിയോടി. ഇതിനിടെ സ്‌കൂളില്‍ അക്രമി സ്‌ഫോടകവസ്തു വച്ചിട്ടുള്ളതായി സംശയമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥി കസ്റ്റഡിയിലുണ്ട്. അതേസമയം, ഈ വിദ്യാര്‍ഥിയാണോ അക്രമം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വെടിവയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ടെക്‌സസിലെ വെടിവയ്പ്പില്‍ ആശങ്ക വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തു. വിദ്യാര്‍ഥികളുടെയും സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് വൈറ്റ്ഹൗസിലെ ഒരു ചടങ്ങില്‍ സംസാരിക്കവേ ട്രംപ് വ്യക്തമാക്കി.
ഫെബ്രുവരിയില്‍ ഫ്‌ളോറിഡയിലെ പാര്‍ക്ക് ലാന്‍ഡ് ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പിനുശേഷം അമേരിക്കന്‍് സ്‌കൂളിലുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പാര്‍ക്ക് ലാന്‍ഡില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 17 പേരാണു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു തോക്കുനിയന്ത്രണം ആവശ്യപ്പെട്ട് അമേരിക്കയില്‍ വന്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല