സന്തോഷ് പണ്ഡിറ്റ് വിചാരിച്ചാല്‍ കുടിയന്‍ ബൈജുവിനെ നന്നാക്കിയെടുക്കാനാവുമോ? പറ്റുമെന്നാണ് കൊച്ചിയില്‍ നിന്നുള്ള വാര്‍ത്ത. വെയ്സ്റ്റ് ആന്റി സ്‌ക്വാഡ് സ്‌പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റ സന്തോഷ് പണ്ഡിറ്റ് മനസ്സു വച്ചപ്പോള്‍ കുടിയന്‍ ബൈജു മദ്യം തൊടാതായി.
ടി ഷിബിന്‍ സംവിധാനം ചെയ്യുന്ന ‘വെയ്‌സ്റ്റ് ഓണ്‍ കണ്‍ട്രി’ എന്ന കോമഡി സിഡി സിനിമയിലേതാണ് ഈ രംഗങ്ങള്‍. വെയ്സ്റ്റ് ആന്റി സ്‌ക്വാഡ് സ്‌പെഷ്യല്‍ ഓഫീസറായി ചുമതലയേറ്റ ചിരഞ്ജീവി(സന്തോഷ് പണ്ഡിറ്റ്) അയ്യപ്പ ബൈജു (പുന്നപ്ര പ്രശാന്ത്)വിനെ പിടികൂടിയെങ്കിലും ദേഹോപദ്രവം ഏല്‍പ്പിക്കുന്നില്ല. പകരം നല്ലവാക്കുകള്‍ പറഞ്ഞ് ഉപദേശിക്കുന്നു. അതോടെ കുടി നിര്‍ത്തിയ ബൈജു നല്ലൊരു പ്രണയനായകനായി മാറുന്നു.
സന്തോഷ് പണ്ഡിറ്റ്, പുന്നപ്ര പ്രശാന്ത്(അയ്യപ്പ ബൈജു), നസീര്‍ സംക്രാന്തി, മുഹമ്മ പ്രസാദ്, കോട്ടയം സോമരാജ്, സൗമ്യ, സുജി തുടങ്ങിയവരാണ് ഈ ചിരി സിഡിയില്‍ ഉള്ളത്. വെയ്സ്റ്റ് ഓണ്‍ കണ്‍ട്രി ഓണത്തിന് വിപണിയിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല