ആരും പ്രതീക്ഷിയ്ക്കാത്ത നേരത്ത് തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഒരിടി വെട്ടിയ അനുഭവമായെന്നാണ് നടന്‍ ദിലീപ് പറഞ്ഞത്. മോഹന്‍ലാലിനെപ്പോലും കടത്തിവെട്ടി അപ്രതീക്ഷിതമായി മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോഴാണ് ദിലീപ് ഇങ്ങനെ പ്രതികരിയ്‌ക്കേണ്ടി വന്നത്.
ദിലീപിന് മാത്രമല്ല നമ്മുടെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനും ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒരിടിവെട്ടിയ അനുഭവമായിരുന്നുവത്രേ. വേറൊന്നുമല്ല ഒന്നിലധികം അവാര്‍ഡ് പ്രതീക്ഷിച്ചിരുന്ന താരത്തിന് അതൊന്നു പോലും കിട്ടാതെപോയപ്പോഴാണ് അവാര്‍ഡ് പ്രഖ്യാപനം ഇടിവെട്ടായി മാറിയത്.
സന്തോഷിന്റെ സൂപ്പര്‍ഹിറ്റ് സിനിമ കൃഷ്ണനും രാധയും ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രത്തിനായുള്ള മത്സരരംഗത്തുണ്ടായിരുന്നു. സിനിമയുടെ അരങ്ങിലും അണിയറിയിലുമായി പതിനെട്ട് റോളുകള്‍ കൈകാകര്യം ചെയ്ത തനിയ്ക്ക് ഒരു അവാര്‍ഡെങ്കിലും കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
എന്തായാലും ഈ തിരിച്ചടികളിലൊന്നു തളരാതെ പുതിയ ചിത്രമായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് തിയറ്ററുകളിലെത്തിയ്ക്കാനുള്ള ശ്രമങ്ങളിലാണ് പണ്ഡിറ്റ്. ആഗസ്റ്റ് മൂന്നിനാണ് ചിത്രം ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല