മലയാളത്തിന്റെ പുതിയ ‘സൂപ്പര്‍ സ്റ്റാര്‍’ സന്തോഷ് പണ്ഡിറ്റിന്റെ വിവാഹവാര്‍ത്തയും കഴിഞ്ഞകാല ജീവിതവും പുറത്തുവരുന്നു.ആദ്യഭാര്യയുമായി രണ്ടു വര്‍ഷം മുമ്പ് ബന്ധമൊഴിഞ്ഞ സന്തോഷ് പുതിയ വിവാഹത്തിന് കോപ്പുകൂട്ടുന്നതായി ഡെക്കാണ്‍ ക്രോണിക്കിളാണ് സൂചന നല്‍കുന്നത്.
കേരളം മുഴുവന്‍ ആരാധിക്കുന്ന താരമായ സ്ഥിതിക്ക് വ്യക്തിപരമായ കാര്യങ്ങള്‍ കലാജീവിതത്തില്‍ കൂട്ടികുഴയ്‌ക്കേണ്ടെന്ന നിലപാടാണ് ഈ ‘സകലാകലാവല്ലഭനു’ള്ളത്. എന്റെ കുടുംബാംഗങ്ങളടക്കമുള്ള അസൂയപിടിച്ച ആളുകള്‍ എന്റെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കൃഷ്ണനും രാധയും നിര്‍മ്മിക്കാന്‍ കോഴിക്കോട്ടെ മൂന്നു സ്ഥലങ്ങളില്‍ ഒന്നു വില്‍ക്കേണ്ടി വന്നു. 500ലേരെ പേരെ അഭിമുഖം നടത്തിയിട്ടാണ് സിനിമയിലേക്കു വേണ്ട താരങ്ങളെ കണ്ടെത്തിയത്. ആളുകളുടെ വിമര്‍ശനമൊന്നും എന്നെ ബാധിക്കില്ല. അതൊന്നും കേള്‍ക്കാന്‍ എനിക്കിപ്പോള്‍ സമയവും ഇല്ല. എനിക്ക് എന്റെ വഴിയാണ്. എന്റെ ആരാധകരെ സംതൃപ്തിപ്പെടുത്തേണ്ടതുണ്ട്.
പക്ഷേ, കോപ്രായം കാണുമ്പോഴുള്ള ആളുകളുടെ’ചിരി’ സന്തോഷ് പണ്ഡിറ്റിനെ പണക്കാരനാക്കി കൊണ്ടിരിക്കുകയാണ്. ഒറ്റയ്ക്ക് പടച്ചുണ്ടാക്കിയ കൃഷ്ണനും രാധയും എന്ന ‘സിനിമാ തോന്ന്യാസം’ ഇപ്പോള്‍ അരങ്ങ് തകര്‍ക്കുകയാണ്. യുട്യൂബിള്‍ സന്തോഷിന്റെ ആയിര കണക്കിന് വീഡിയോകളാണ് ഓരോ ദിവസവും ഡൗണ്‍ ലോഡ് ചെയ്യപ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയതാണ് തന്റെ പിതാമഹന്മാരെന്ന് സന്തോഷ് പണ്ഡിറ്റ് അവകാശപ്പെടുന്നു. ‘കല്യാണിയുടെ കല്യാണം’ എന്നൊരു ടെലിഫിലിം തട്ടിക്കൂട്ടി കോഴിക്കോട്ടെ ഒരു പ്രദേശികചാനലിലൂടെയായിരുന്നു അരങ്ങേറ്റം.
കോഴിക്കോടിനടുത്തുള്ള നരിക്കുനിയിലാണ് ജനനം. ചേളന്നൂര്‍ എകെകെആര്‍ ഹൈസ്‌കൂളിലും കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലുമായിരുന്നു വിദ്യാഭ്യാസം. പക്ഷേ, പണ്ഡിറ്റ് പറയുന്നത് സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ, എംഎ ഹിന്ദി, എല്‍എല്‍ബി, അണ്ണാമലൈ യൂനിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി എന്നിവ ഉണ്ടെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല