സന്തോഷ് പണ്ഡിറ്റിനെ വെല്ലാന്‍ ഷുക്കൂര്‍ സുന്ദരനാണ് എന്ന ആല്‍ബത്തിലൂടെ പ്രശസ്തനായ ഷാനവാസ് എത്തുന്നു. ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് എന്ന ചിത്രത്തില്‍ സിനിമയിലെ 21 വിഭാഗങ്ങള്‍ സ്വയം കൈകാര്യം ചെയ്യുകയാണു ഷാനവാസ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം, ആലാപനം, കലാസംവിധാനം, കോസ്റ്റ്യൂം, മേക്കപ്പ്, ഹെയര്‍ ഡ്രസിംഗ്, കൊറിയോഗ്രാഫി, സംഘട്ടനം, പ്രൊഡക്ഷന്‍ മാനേജിംഗ് കണ്‍ട്രോളിംഗ്, ഫിനാന്‍സ് കണ്‍ട്രോളിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, ഗതാഗതം, സ്റ്റില്‍സ്, എഡിറ്റിംഗ്, അഭിനയം തുടങ്ങി 21 വിഭാഗങ്ങളാണു ഷാനവാസ് എന്ന ഷുക്കൂര്‍ പണ്ഡിറ്റ് ഒറ്റയ്ക്കു കൈകാര്യം ചെയ്യുന്നത്.
ശ്രീ രാജാസ് പ്രൊഡക്ഷന്‍സിനു വേണ്ടി നിര്‍മിക്കുന്ന ലഫ്റ്റനന്റ് കേണല്‍ സതീഷ് പണ്ഡിറ്റ് ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. കാമറ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ ഒറ്റയ്ക്കു കൈകാര്യം ചെയ്യുന്നതു കൂടാതെ ചിത്രത്തിലെ നായക കഥാപാത്രമായ സിനിമാനടനെ ഡബിള്‍ റോളില്‍ അവതരിപ്പിക്കുന്നതും ഷാനവാസാണ്. ഇന്റര്‍നെറ്റിലെ നെഗറ്റീവ് പ്രശസ്തിയിലൂടെ അറിയപ്പെട്ട സന്തോഷ് പണ്ഡിറ്റിന്റെ പേരിനോടു സാമ്യമുളള പേരാണ് ഷാനവാസ് തന്റെ ചിത്രത്തിനു നല്‍കിയിരിക്കുന്നത്.
അതിനു പിന്നില്‍ ചില ഉദ്ദേശ്യങ്ങള്‍ ഉണ്െടന്നും ചിത്രം കാണുമ്പോള്‍ അതു മനസിലാകുമെന്നും ഷാനവാസ് പറയുന്നു. ഷാനവാസ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ചിത്രത്തിലെ ‘കരളേ കരളിന്റെ കുളിരേ’ ‘സിനിമ സിനിമ’ എന്നു തുടങ്ങുന്ന ഗാനങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഇതിനോടകം പ്രശസ്തമായിട്ടുണ്ട്. ഷാനവാസിനെക്കൂടാതെ മുന്‍ഷി രഞ്ജിത്ത്, കൊല്ലം അജിത്, ഗീഥാസലാം, മിനി അരുണ്‍, റാണി, സാന്ദ്രശേഖര്‍, മായ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. സിനിമയിലെ 21 വിഭാഗങ്ങള്‍ ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്നു എന്ന നിലയില്‍ ഈ ചിത്രം ഗിന്നസ്ബുക്കില്‍ ഇടം നേടിയേക്കുമെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല