യൂട്യൂബില്‍ ഹിറ്റായ ‘കൃഷ്ണനും രാധയും’ തിയ്യറ്ററുകളിലും ഹിറ്റ്. സൂപ്പര്‍താരചിത്രങ്ങളും ബിഗ്ബജറ്റ് പടങ്ങളും പതിനെട്ടടവും പയറ്റി ആളെക്കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ കുപ്രപ്രചരണവുമായി എത്തിയ സന്തോഷ് പണ്ഡിറ്റിന്റെ ‘കൃഷ്ണനും രാധയും’ പ്രദര്‍ശനത്തിനെത്തിയ എല്ലാ തിയ്യറ്ററുകളിലും ഹൗസ് ഫുള്‍.
മൂന്ന് തിയറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് എന്ന സ്വയംപ്രഖ്യാപിത ചലച്ചിത്രകാരന്റെ ചിത്രത്തിന്റെ ആദ്യ ദിവസം നിന്നുകാണാന്‍ വരെ പ്രേക്ഷകര്‍ തയ്യാറായി. സിനിമയെന്ന മാധ്യമത്തിന്റെ മലിനീകരണ മേഖലയെന്ന് മുഖ്യധാരയിലുള്ളവര്‍ തള്ളിയ ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതൊന്നുമല്ല. ഒന്നു കണ്ടു നോക്കി അത്രമാത്രം.
മലയാളത്തിലെ മുഖ്യധാര സിനിമകളുടെ പാപ്പരത്തത്തോടുള്ള പ്രതികാരമെന്നോണമാണ് യുവാക്കള്‍ ഈ സിനിമക്ക് ടിക്കറ്റെടുക്കുന്നത്. നല്ല സിനിമയില്ലെങ്കില്‍ തങ്ങള്‍ സന്തോഷ് പണ്ഡിറ്റിനെ കാണാന്‍ കയറുമെന്ന് ഒരോരുത്തരും വിളിച്ചു പറയുന്നു.
ഈ ചിത്രം തിയറ്ററിലെത്തും മുമ്പ് തന്നെ ജിത്തു ഭായ് എന്ന ചോക്‌ളേറ്റ് ഭായ്, കാളിദാസന്‍ കവിതയെഴുതുന്നു എന്നീ സിനിമകളുടെ പണിപ്പുരയിലാണ് സന്തോഷ് പണ്ഡിറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല