സ്വന്തം ലേഖകൻ: പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ബംഗാളിനെ തകർത്ത് (5–4) കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. ശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായി. പെനൽറ്റിയിൽ കിക്ക് എടുത്ത 5 താരങ്ങളും കേരളത്തിനായി ലക്ഷ്യം കണ്ടപ്പോൾ, കർണാടകയുടെ 2–ാം കിക്ക് പോസ്റ്റിനു പുറത്തേക്കു പറന്നു.
സന്തോഷ് ട്രോഫിയിൽ ഇത് ഏഴാം തവണയാണു കേരളം കിരീടം നേടുന്നത്. 2018–19 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 1992–93 നു ശേഷം ആദ്യമായാണ് കേരളത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കേരള ടീം കപ്പ് ഉയർത്തുന്നതും.
ഗോള്‍ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്സ്ട്രാ ടൈം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കി (1–1). ഇരുപകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും ഒപ്പം നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.
അലകടലായ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ കാൽലക്ഷത്തോളം കാണികളെ സാക്ഷിയാക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികൾ ഒരു കിക്ക് പോലും പാഴാക്കാതെ ട്രോഫിയുടെ ചരിത്രത്തിൽ കേരളത്തിന്റെ ഏഴാം പെരുന്നാൾ ദിനത്തിലേക്ക് വിജയക്കൊടി പാറിച്ചെത്തിയത്.
ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്‌ലുറഹ്‌മാന്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ സജല്‍ ബാഗെടുത്ത 2–ാമത്തെ കിക്ക് പുറത്തേക്കു പോയത് കലാശക്കളിയിലെ വിധിയെഴുത്തായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല