പ്രൊഡ്യൂസറും ഫൈനാന്‍സിയറും പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചെന്ന് നടിയും ഐറ്റം ഗേളുമായ സെറീന ഷേഖ് മുംബൈയിലെ വേര്‍സോവ പൊലീസില്‍ പരാതി നല്‍കി.ര ണ്ട് പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് ഗുജറാത്തി സ്വദേശിനിയായ 31കാരി പരാതിയിലുള്ളത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും സെറീന പറയുന്നു.
ഗുജറാത്തി സിനിമകളിലും ചില പ്രാദേശിക ഭാഷ ചിത്രങ്ങളിലും അഭിനയിച്ച താരമാണ് സെറീന. ഒരു സിനിമയുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസര്‍ റിതേഷ് കുമാറും ആകാശ് എന്റര്‍ടൈന്‍മെന്റ് കമ്പനിയുടെ ഫൈനാന്‍സിയര്‍ ശിവ് പ്രതാപ് സിങും സെനീറ താമസിയ്ക്കുന്ന അന്ധേരിയിലെ വിനായക് ബില്‍ഡിങിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ 15 വര്‍ഷമായി സിനിമാരംഗത്തുള്ള സെറീന തന്നെയാണ് കരാറില്‍ ഒപ്പുവയ്ക്കുന്നതിനായി ഇവരോട് ഫഌറ്റിലെത്താന്‍ പറഞ്ഞത്. നേരത്തെ ഹോട്ടല്‍ മുറിയില്‍ വരാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിന് തയാറല്ലെന്ന് സെറീന അറിയിച്ചിരുന്നു. ഫഌറ്റിലെത്തിയ ഇരുവരും സംസാരിയ്ക്കുന്നതിനിടെ തന്നെ കയറിപ്പിടിയ്ക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിയ്ക്കുകയും ചെയ്തുവെന്ന് നടി പൊലീസിന് നല്‍കിയ പരാതിയിലുണ്ട്.
ബലപ്രയോഗത്തിനിടെ സെറീന മൊബൈല്‍ ഫോണില്‍ പൊലീസിനെ വിളിച്ചതോടെയാണ് ഇവര്‍ പിന്മാറിയത്. പിന്നീട് തന്നെ ഇവര്‍ രണ്ട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും സെറീന ആരോപിയ്ക്കുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല