ലോകമൊട്ടാകെ ആഘോഷിച്ച വമ്പന്‍ രാജകീയ വിവാഹത്തിന് പിന്നാലെ ബ്രിട്ടനില്‍ വീണ്ടും മറ്റൊരു രാജകീയ വിവാഹം. രാജകീയവിവാഹമെന്ന വിശേഷണം ഇതിന് പേരില്‍ മാത്രമാണ്, കാരണം വില്യം-കേറ്റ് വിവാഹത്തിന്റെ പൊലിമകളൊന്നും ഈ വിവാഹത്തിനില്ല, തീര്‍ത്തും ലളിതമായിരിക്കുമിത്.
എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകളും കുതിരസവാരിയിലെ മുന്‍ ലോക ജേത്രിയുമായ സാറാ ഫിലിപ്സും ബ്രിട്ടനിലെ റഗ്ബി ടീം അംഗം മൈക്ക് ടിന്ഡലുമാണ് ശനിയാഴ്ച വിവാഹിതരാകുന്നത്. കേറ്റ്-വില്യം വിവാഹം ആഢംബരം കൊണ്ടാണ് വാര്‍ത്തയായതെങ്കില്‍ ലാളിത്യത്തിന്റെ പേരിലാണ് സാറ-മൈക്ക് വിവാഹം വാര്‍ത്തയാകുന്നത്.
എഡിന്‍ബറോയിലെ പള്ളിയില്‍ തീര്‍ത്തും സ്വകാര്യചടങ്ങായാണ് ഈ വിവാഹം നടക്കുക. അടുത്ത ബന്ധുക്കളൊഴികെ അധികമാരെയും വിവാഹത്തിനു ക്ഷണിക്കേണ്ടന്നാണ് സാറയുടെയും മൈക്കിന്റെയും തീരുമാനം.
വില്യം രാജകുമാരനും കേറ്റ് മിഡില്‍ട്ടണും വിവാഹത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ നാലു മക്കളിലെ ഏക മകളായ ആനിന്റെ ഇളയമകളാണ് 30കാരിയായ സാറ. 32കാരനായ ടിന്ഡല് 2003 ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ റഗ്ബി ടീമില്‍ അംഗമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല