സ്വന്തം ലേഖകന്‍: സര്‍ദാര്‍ ഫലിതങ്ങള്‍ സിഖ് സമൂഹത്തെ മുറിവേല്‍പ്പിക്കുന്നെങ്കില്‍ നിരോധിക്കുമെന്ന് സുപ്രീം കോടതി. ഇക്കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ സമൂഹത്തെ മാനസികമായി തകര്‍ക്കുന്നുവെന്നും വെബ്‌സൈറ്റുകള്‍ സര്‍ദാര്‍ ഫലിതം പ്രചരിപ്പിക്കുന്ന് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
സര്‍ദാര്‍ ഫലിതങ്ങള്‍ നിങ്ങളുടെ സമൂഹത്തെ വേദനിപ്പിക്കുന്നുവെന്ന് തോന്നിയാല്‍ വിഷയത്തില്‍ തീര്‍ച്ചയായും ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അടങ്ങിയ ബഞ്ച് ഹര്‍ജി പരിഗണിച്ച് വ്യക്തമാക്കി. സിഖ് സമൂഹം നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നുവോ എന്ന ചോദ്യത്തിന് ഡല്‍ഹി സിഖ് ഗുരുദ്വാരാ മാനേജുമെന്റ് കമ്മിറ്റി(ഡി.എസ്.ജി.എം.സി) സമാന വിഷയത്തില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചുകഴിഞ്ഞതായി അഭിഭാഷക വ്യക്തമാക്കി.
വിഷയത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ് പത്‌വാലയോടും കോടതി അഭിപ്രായമാരാഞ്ഞു. വിഷയം ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം കോടതിക്ക് മറുപടി നല്‍കി. തുടര്‍ന്ന് ഡി.എസ്.ജി.എം.സി സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം അഭിഭാഷകയുടെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല