സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ഐക്യപ്രതിമയെന്ന ബഹുമതി സ്വന്തമാക്കാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ; ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമര്‍പ്പിക്കും. പ്രതിമ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.
നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്‌സമീപമുള്ള സാധുബേട് ദ്വീപിലാണ് ഐക്യപ്രതിമ സ്ഥാപിക്കുന്നത്. 2013ല്‍ നിര്‍മ്മാണം ആരംഭിച്ച വെങ്കലപ്രതിമയുടെ അവസാനവട്ട മിനുക്കുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികളാണ്. ഇവരില്‍ ചൈനയില്‍ നിന്നുള്ള നൂറുകണക്കിന് ജോലിക്കാരും ഉള്‍പ്പെടുന്നു.
182 മീറ്റര്‍ ഉയരമുള്ള ഐക്യപ്രതിമ അഹമ്മദാബാദിന് വിനോദസഞ്ചാര മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നുതരുമെന്നാണ് പ്രതീക്ഷ. ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചതായിരുന്നു 2990 കോടി രൂപ ചെലവിലുള്ള പ്രതിമ നിര്‍മ്മാണം. എന്നാല്‍, ഇപ്പോള്‍ ഐക്യപ്രതിമയെ പിന്നിലാക്കിക്കൊണ്ട് ഛത്രപതി ശിവജിയുടെ പ്രതിമ മുംബൈയില്‍ വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2021 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന പ്രതിമ മുംബൈയില്‍ കടല്‍ത്തീരത്തോട് ചേര്‍ന്നാവും തലയുയര്‍ത്തി നില്‍ക്കുക. ഉയരത്തില്‍ അമേരിക്കയുടെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ രണ്ടിരട്ടിയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുടെ വലിപ്പം. ചൈനയിലെ ഹെനാനിലുള്ള സ്പ്രിംഗ് ടെമ്പിള്‍ ബുദ്ധന്‍ ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല