സ്വന്തം ലേഖകന്‍: സര്‍ദാര്‍ജി ഫലിതങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി, ഫലിതങ്ങള്‍ വംശീയ അധിക്ഷേപമെന്ന് ആരോപണം. ഒരു വനിതാ അഭിഭാഷകയാണ് സര്‍ദാര്‍ ഫലിതങ്ങള്‍ സര്‍ദാര്‍ജിമാര്‍ക്കെതിരെയുള്ള വംശീയ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. സര്‍ദാര്‍ജി ഫലിതങ്ങള്‍ സര്‍ദാര്‍മാരെ വംശീയമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് സിഖ് മതവിശ്വാസിയായ ഹര്‍വീന്ദര്‍ ചൗധരി എന്ന വനിത അഭിഭാഷകയാണ് സുപ്രീം കോടതിയെ അത്ഭുതപ്പെടുത്തിയത്.
ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അടങ്ങുന്ന ബഞ്ച് ഹര്‍ജി പരിഗണിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഏകദേശം അയ്യായിരത്തോളം വെബ്‌സൈറ്റുകള്‍ സര്‍ദാര്‍മാരെ അപകീര്‍ത്തികരമായി ചിത്രീകരിച്ചുകൊണ്ട് ഫലിതങ്ങള്‍ ഇറക്കുന്നതായി അഭിഭാഷകയുടെ ഹര്‍ജിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല