1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനെജ് : ഹര്‍ട്ട്ഫോര്‍ഡ് ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയെഷനായ സര്‍ഗ്ഗം സ്റ്റീവനെജിന്റെ വര്‍ണ്ണാഭമായ ഓണോത്സവത്തിന് നാളെ ഇന്‍ഡോര്‍ ഗയിമ്സിലൂടെ തുടക്കം കുറിക്കും.സര്‍ഗ്ഗം പൊന്നോണം 2012 നു വേണ്ടി സര്‍ഗം കലാകാരന്‍മാര്‍ തന്നെ തയ്യാറാക്കിയ തീ സോങ്ങിനു പതിനഞ്ചോളം കലാകാര്‍ ധൃശ്യാവിഷ്ക്കാരം ഒരുക്കുന്ന തീവ്ര പരിശീലനത്തിലാണ് .

സെപ്തംബര്‍ 2 നു ഞായറാഴ്ച ഉച്ചക്ക് കൃത്യം ഒരു മണിയോടെ വിവിധ ഇന്‍ഡോര്‍ മത്സരങ്ങള്‍ ആരംഭിക്കും. സെന്റ്‌ നിക്കൊളാസിലെ കമമ്യുനിട്ടി സെന്ട്ടറില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മ്മാര്‍ക്കും, വ്യത്യസ്ത ഇനങ്ങളില്‍ മത്സരങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മിട്ടായി പെറുക്കു മുതല്‍ ബാഡ് മിന്ടന്‍ വരെ ഏറെ ഇനങ്ങള്‍ , ഇക്കുറി ഇന്‍ഡോര്‍ മത്സരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെപ്തംബര്‍ 8 , 9 ( ശനി,ഞായര്‍) ദിവസങ്ങളില്‍ ഔട്ട്ഡോര്‍ മത്സരങ്ങള്‍ നടത്തപ്പെടും, തിരുവോണാനുബന്ധ മത്സര കളികള്‍ കൂടാതെ ഫുട്ട് ബോള്‍, ക്രിക്കറ്റ് , തുടങ്ങിയ ഇനങ്ങളും ഉണ്ടായിരിക്കും, 6 ഗ്രൂപ്പുകള്‍ തിരിച്ചു ആയിരിക്കും മത്സരങ്ങള്‍ നടത്തുക.

സെപ്തംബര്‍ 15 നു ശനിയാഴ്ച രാവിലെ 9 .30 നു ഓണപ്പൂക്കളം ഇട്ടു ഓണാഘോഷത്തിന് തുടക്കം കുറിക്കും. മാതാപിതാക്കളെ സ്വീകരിച്ചാധരിച്ച ശേഷം നിലവിളക്ക് തെളിച്ചു പ്രൌഡ ഗംഭീരമായ കലാ സന്ധ്യക്ക്‌ നാന്ദിയാവും. സര്‍ഗ്ഗം പൊന്നോണ വേദിയെ കാത്തു ഒരുങ്ങി തയ്യാറായി നില്‍ക്കുന്ന വൈവിദ്ധ്യമായ മികവുറ്റ കലാ വിഭവങ്ങള്‍ സര്‍ഗ്ഗം ഓണോത്സവം 2012 നെ എക്കാലത്തെയും അവിസ്മരനീയമായ ഒരു ആഘോഷം ആക്കി മാറ്റും.

കേരള തനിമയില്‍ സ്വാധിഷ്ട്ട്മായ വിഭവ സമൃദ്ധമായ ഓണസദ്യ തൂശനിലയില്‍ വിളമ്പുമ്പോള്‍ ആവോളം രുചിക്കുവാന്‍ കൊതിച്ചിരിക്കുന്ന സര്‍ഗ്ഗം കുടുംബാന്ഗങ്ങള്‍ക്ക് സംഗീത സാന്ദ്രത നുണയാന്‍ ഗംഭീരമായ ഗാനമേളയും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

സ്റ്റീവനെജ് ഓള്‍ഡ്‌ ടൌണ്‍ ഹൈ സ്ട്രീറ്റിലുള്ള തോമസ്‌ അലയന്‍ സ്കൂള്‍ ഓടിട്ടോരിയത്തിലാണ് ( എസ്ജി1 3 ബിഇ) സര്‍ഗ്ഗം പൊന്നോണത്തിന് വേദി ഒരുങ്ങുക. .

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ മാത്യു ( പ്രസിഡന്റ്‌) – 0777224787
ജോസ് ചാക്കോ ( സെക്രട്ടറി) – 07429667980 , അനി ജോസഫ് ( ട്രഷര്‍) – 07809867978

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.