സ്റ്റിവനെജ് : സ്റ്റിവനെജിലെ മലയാളീ സാംസ്കാരിക സംഗടനയായ സര്‍ഗ്ഗം സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം അതിവിപുലമായി നടത്തുവാന്‍ തീരുമാനിച്ചു. ആഘോഷത്തോടനുബന്ധിച്ച് ദിവ്യ ഉണ്ണിയുടെ തിരുപ്പിറവിയുടെ മംഗള സന്ദേശവുമായി സര്‍ഗ്ഗം കരോള്‍ സംഗം സ്റ്റിവനെജിലെ മലയാളീ കുടുംബങ്ങളില്‍ സന്ദര്‍ശിക്കുന്നതാണ് .ഡിസംബര്‍ 16 നു വൈകുന്നേരം 4 മണി മുതല്‍ സെന്റ് നിക്കോളാസ് 17 നു വൈകുന്നേരം 7 മണി മുതല്‍ ഓള്‍ഡ് ടൌണ്‍ , ലിസ്ടര്‍ 18 നു 4 മണി മുതല്‍ ബെഡ്വെല്, ചെല്സ് എന്ന ക്രമത്തിലാണ് കരോള്‍ നടത്തപ്പെടുക.
ഡിസംബര്‍ 27 നു ചൊവ്വാഴ്ച വൈകുന്നേരം 5.30 നു തോമസ് അലയന്‍സ് സ്കൂള്‍ അങ്കണത്തില്‍ വെച്ച് പ്രൌഡ ഗംഭീരമായ ആഘോഷത്തിന്നു ആരംഭം കുറിക്കും, കരോള്‍ ഗാനാലാപം, തിരുപ്പിറവി അനുബന്ധ സ്കിറ്റുകള്‍ , സര്‍ഗ്ഗം കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാ സന്ധ്യ, എന്നിവ ആഗോഷത്തിന്നു മിഴിവേകും. പ്രമുഖ സംഗീത ട്രൂപ്പായ നോര്‍താംപ്‌ടന്‍ ബീട്സ് വേദിയെ സംഗീത സാന്ദ്രമാക്കും. വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍ പരിപാടിയിലെ മുഖ്യ ആകര്‍ഷണ ഇനം ആവും.
രാത്രി 10 .30 വരെ നീണ്ടു നില്‍ക്കുന്ന ഗംഭീര ആഘോഷത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുവാനോ, പങ്കു ചെരുവാണോ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റിയുമായി ഉടന്‍ ബന്ധപ്പെടുക.
അനില്‍ മാത്യു – 07958024792
ജോസ് ചാക്കോ – 07429667980
അനി ജോസഫ് – 07809867978
മേഴ്സി മാത്യു – 07946441321
ഷിബു ചാക്കോ – 07725867692
തോമസ് തോമസ് അലയന്‍സ് സ്കൂള്‍ , ഓള്‍ഡ് ടൌണ്‍, സ്റ്റിവനെജ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല