അപ്പച്ചന്‍ കണ്ണഞ്ചിറ: ഹര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയെഷനായ ‘സര്‍ഗ്ഗം’ സ്റ്റീവനെജിന്റെ ഗംഭീരമായ ഓണോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും.ഇത്തവണ ഇന്‍ഡോര്‍ മത്സരങ്ങളില്‍ വിവിധതരം ചീട്ടുകളികള്‍,ചെസ്സ്, കാരംസ് തുടങ്ങിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .കാന്റര്‍ബറി റോഡിലുള്ള സെന്റ് നിക്കോളാസ് കമ്മ്യുണിറ്റി സെന്ററില്‍ വെച്ചു ഉച്ചക്ക് 2:00 മണി മുതല്‍ വൈകുന്നേരം 9:30 വരെ ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ആഗസ്റ്റ് 28 നു ഞായറാഴ്ച നടക്കുന്ന ജനറല്‍ സ്‌പോര്‍ട്‌സില്‍ അത്‌ലറ്റിക്‌സ്, ഖോഖോ,വടം വലി,നാടന്‍പന്തു കളി തുടങ്ങിയ ഓണാനുബന്ധ കായിക മത്സരങ്ങളില്‍ സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറെ വാശിയോടെയാവും മാറ്റുരക്കുക (9:00 മണി മുതല്‍ വൈകുന്നേരം 4:00 വരെ,സെന്റ് നിക്കോളാസ് മൈതാനം).
സെപ്തംബര്‍ മൂന്നിന് ശനിയാഴ്ച നടക്കുന്ന ഔട്ട്‌ഡോര്‍ മത്സരങ്ങളില്‍ റിയോ ഒളിമ്പ്കസിന്റെ പ്രചോദനം കൂടി ഉള്‍ക്കൊള്ളുമ്പോള്‍ അത്യന്തം വാശിയേറിയ മത്സരങ്ങളാവും ഫുട്‌ബോള്‍,ബാഡ്മിന്റണ്‍,ക്രിക്കറ്റ് മാമാങ്കങ്ങളില്‍ അംഗങ്ങള്‍ പുറത്തെടുക്കുക എന്ന് സംഘാടക സമിതി പ്രതീക്ഷിക്കുന്നു.( രാവിലെ 10:00 മുതല്‍,സെന്റ് നിക്കോളാസ് പാര്‍ക്ക്,സെന്റ് നിക്കോളാസ്).
വര്‍ഷങ്ങളായി ലണ്ടനിലെ ശ്രദ്ധേയമായ ഓണാഘോഷ സംഘാടകര്‍ എന്ന് ഖ്യാതി നിലനിറുത്തുന്ന സര്‍ഗ്ഗത്തിന്റെ സെപ്തംബര്‍ 10 ലെ ‘പൊന്നോണം2016’ ലേക്ക് (രാവിലെ 9:00 മുതല്‍ വൈകുന്നേരം 6:00 വരെ) ആവേശപൂര്‍വ്വം ഉള്ള കാത്തിരിപ്പിലാണ് കുടുംബാംഗങ്ങളും,ലണ്ടനിലും പ്രാന്ത പ്രദേശത്തും ഉള്ള സുഹൃദ് വൃന്ദവും.ഒരു മാസത്തോളമായി ഒരുക്കങ്ങള്‍ നടത്തി പോരുന്ന 50 ഓളം വൈവിദ്ധ്യങ്ങളായ കലാ വിഭവങ്ങങ്ങളോടൊപ്പം, പൂക്കളവും,ഗാനമേളയും,അതിഗംഭീരമായ ഓണ സദ്യയും ഒപ്പം മാവേലി മന്നനും കൂടി വന്നു ചേരുമ്പോള്‍ ആഘോഷത്തിന് വര്‍ണ്ണം ചാര്‍ത്തുവാന്‍ കടുവകളിയും,ചെണ്ടമേളവും ഒക്കെയായി സര്‍ഗ്ഗം പൊന്നോണം പ്രൗഢഗംഭീരമാവും.ഓണാഘോഷ വേളയില്‍ സര്‍ഗ്ഗം കുടുംബാംഗങ്ങളില്‍ നിന്ന് GCSE, എലെവല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവരെ പ്രത്യേകം അനുമോദിക്കുന്നതുമായിരിക്കും.
സര്‍ഗ്ഗം പ്രസിഡണ്ട് ജോണി കല്ലടാന്തിയില്‍ (07868849273),സെക്രട്ടറി റിച്ചി മാത്യു (07568310079),ഖജാന്‍ജി തോമസ് അഗസ്റ്റിന്‍ (07940738385) എന്നിവരുടെ നേതൃത്വത്തില്‍ ഇനിയുള്ള നാളുകളില്‍ പരിപാടികളുടെ വിജയത്തിനായുള്ള ഒരുക്കങ്ങളില്‍ സര്‍ഗ്ഗം കുടുംബങ്ങള്‍ തിരക്കിലാവും.ഓണാഘോഷത്തിലേക്കു ഏവര്‍ക്കും ഹാര്‍ദ്ധവമായ സ്വാഗതം ആശംശിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
സര്‍ഗ്ഗം ‘പൊന്നോണം2016’ന്റെ വേദിയുടെ വിലാസം:സ്റ്റീവനേജ് ഓള്‍ഡ്
ടൌണിലുള്ള ബാര്‍ക്ലെസ് സ്‌കൂള്‍ ഓഡിറ്റോറിയം,വാക്കേന്‍ റോഡ്,എസ്ജി1 3ആര്‍ബി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സജീവ് ദിവാകരന്‍ 07877902457,ജിബിന്‍ 07466635317,അജയഘോഷ് 07970361605,മെല്‍വിന്‍ 07500868765,
സിബി ഐസക് 07849608676, ഷൈനി ബെന്നി07889173124
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല