യുകെയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സര്‍ഗ്ഗ വേദി യു.കെ. യുടെ പ്രഥമ സ്റ്റേജ് ഷോ ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ പരിപാടികള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മ്യൂസിക് ഫ്യൂഷന്‍, മൈനസ്, പ്ലസ് ട്രാക്കുകള്‍ പാടെ ഒഴിവാക്കി പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും സംഗീതോപകരണങ്ങള്‍ ലൈവ് ആയി വായിച്ചു കൊണ്ട് യു.കെ.യിലെ പ്രശസ്ത ഗായകര്‍ അണിനിരക്കുന്ന ഗാനമേള, നാടകം, കുച്ചിപ്പുടി എന്നിങ്ങനെ നാല് ഇനങ്ങള്‍ ആണ് മൂന്ന് മണിക്കൂര്‍ ഷോയില്‍ ഉള്ളത്. യുകെയിലെ പ്രശസ്ത സൌണ്ട് എന്‍ജിനീയര്‍ ആയ ശ്രുതി സൌണ്ട്‌സിലെ സിനോ തോമസ്, ജോബി എന്നിവരാണ് ശബ്ദവും വെളിച്ചവും നല്‍കുന്നത്.
മ്യൂസിക് ഫ്യൂഷന്‍ അവതരിപ്പിക്കുന്നത് യു.കെ. മലയാളികള്‍ക്ക് സുപരിചിതരായ ലിറ്റില്‍ ഏഞ്ചല്‍സ് ആണ്. വെയ്ല്‍സിലെ കാര്‍ഡിഫില്‍ താമസിക്കുന്ന ഡോ. പിപ്‌സിന്റെയും ജിജി പിപ്‌സിന്റെയും മക്കള്‍ ആയ ജെന്‍ പിപ്പ്‌സ്, ജെം പിപ്പ്‌സ് ഡോണ്‍ പിപ്പ്‌സ് എന്നീ കുരുന്നുകള്‍ ലിറ്റില്‍ ഏഞ്ചല്‍സ് എന്ന പേരില്‍ കലാരംഗത്ത് ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞവരാണ്. ഇതിനകം തന്നെ നൂറിലധികം സ്റ്റേജുകളില്‍ തികച്ചും പ്രൊഫഷണല്‍ ആയി തന്നെ പ്രോഗ്രാമുകള്‍ അവതരിപ്പിച്ച് പ്രശസ്തരായി കഴിഞ്ഞവരാണ് ലിറ്റില്‍ ഏഞ്ചല്‍സ്. യുക്മ റീജിയണല്‍, നാഷണല്‍ കലാമേളകളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കികള്‍. വയലിന്‍, കീബോര്‍ഡ്, ഡ്രംസ് എന്നീ മൂന്നു സംഗീതോപകരണങ്ങള്‍ വിദഗ്ധമായി കൈകാര്യം ചെയ്യുകയും പാടുകയും ചെയ്യുന്ന ഈ കുട്ടികള്‍ നൃത്തവും അഭ്യസിച്ചിട്ടുണ്ട്. യു.കെ യിലെ പുതു തലമുറ മലയാളം നന്നായി പറയാന്‍ ബുദ്ധിമുട്ടുമ്പോള്‍ അനര്‍ഗ്ഗളമായി മലയാളം സംസാരിക്കുകയും മലയാള ഗാനങ്ങള്‍ അതീവ ഹൃദ്യമായും സ്ഫുടമായും ആലപിക്കുകയും ചെയ്യുന്ന ലിറ്റില്‍ ഏഞ്ചല്‍സ് ഏവര്‍ക്കും മാതൃകയാണ്. കലാരംഗത്ത് വ്യക്തി മുദ്ര പതിക്കുന്നതോടൊപ്പം തന്നെ അക്കാദമിക് രംഗത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരാണ് ഈ കൊച്ചു മിടുക്കികള്‍. ഇവര്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ ഓര്‍മ്മയില്‍ ഒരു ശിശിരത്തിന്റെ ഹൈലൈറ്റ് ആകുമെന്നാണ് കരുതപ്പെടുന്നത്.യു.കെ.യില്‍ ഉടനീളം നാടന്‍പാട്ട്, സിനിമാ ഗാനങ്ങള്‍, കവിത, ഉപകരണ സംഗീതം (ലൈവ്), ഫ്യൂഷന്‍, ഡാന്‍സ് തുടങ്ങി ആസ്വാദകര്‍ക്ക് കലയുടെ വൈവിധ്യ വിഭവങ്ങള്‍ നല്‍കി പ്രയാണം തുടരുന്ന ലിറ്റില്‍ ഏഞ്ചല്‍സ് സര്‍ഗ്ഗവേദിക്ക് ഒരു മുതല്‍ക്കൂട്ടാണ്.
സ്റ്റേജ് ഷോ കൂടാതെ മ്യൂസിക് ആല്‍ബം, അഭിനയം തുടങ്ങിയ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുകയാണ് ഈ കലാകുടുംബം. അടുത്തയിടെ പുറത്തിറങ്ങിയ ഒരു ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബം നിര്‍മ്മിച്ചതും അതില്‍ പ്രധാനമായി അഭിനയിച്ചതും ലിറ്റില്‍ ഏഞ്ചല്‍സ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ്. ഈ ആല്‍ബത്തില്‍ കനെഷ്യസ് അത്തിപ്പൊഴിയില്‍ രചന നിര്‍വ്വഹിച്ച് ‘അമ്മേ അമ്മേ മാതാവേ … എന്ന് തുടങ്ങുന്ന ഗാനം ഡോണ്‍ പിപ്പ്‌സും സഹോദരി ജെം പിപ്പ്‌സും ചേര്‍ന്ന് ആലപിച്ചത് അടുത്തിടെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.കലയുടെ ഈ മാലാഖമാര്‍ ഒരുക്കുന്ന സംഗീതാനുഭൂതിയുടെ വിഹായസ്സില്‍ പറന്നുയരാന്‍ ഓരോ കലാസ്വാദകരെയും ഫെബ്രുവരി പതിനഞ്ചിന് ലെസ്റ്ററിലേയ്ക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. സ്ഥലം : സ്റ്റോണ്‍ ഹില്‍ ഹൈ സ്‌കൂള്‍, സ്റ്റോണ്‍ ഹില്‍ അവന്യൂ, ലെസ്റ്റര്‍, LE4 4JG. സമയം:വൈകിട്ട് നാല് മുതല്‍ ഏഴു വരെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല