1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2015

സര്‍ഗ്ഗവേദി യു.കെ.’ എന്ന കലാസമിതിയാണ് ഫെബ്രുവരി പതിനഞ്ചിനു ലെസ്റ്ററില്‍ ‘ഓര്‍മ്മയില്‍ ഒരു ശിശിരം’ എന്ന പേരില്‍ സമിതിയുടെ പ്രഥമ സ്റ്റേജ് ഷോ സംഘടിപ്പിച്ചത്. ജനപങ്കാളിത്തം കൊണ്ടും നിലവാരം തികഞ്ഞ വിവിധയിനം കലോപഹാരങ്ങളുടെ അവതരണ മികവിനാലും ഈ പരിപാടി ജനശ്രദ്ധ നേടി.

ലിറ്റില്‍ ഏഞ്ചല്‍സ് അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷന്‍; വാദ്യോപകരണവും വായ്പ്പാട്ടും ആയിരുന്നു ആദ്യ ഇനം. തുടര്‍ന്ന്! നൃത്ത ചുവടുകളുടെ ലാസ്യ ഭാവം തൂകി ചിത്രാ സുരേഷ് കുച്ചിപ്പുടിയുമായി സ്റ്റേജില്‍ എത്തി. പിന്നാലെ ലെസ്റ്റര്‍ ലൈവ് ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ഉണ്ണിമേനോന്‍ ഹിറ്റ്‌സിലൂടെ സര്‍ഗ്ഗവേദിയുടെ സ്വന്തം ഗായികാ ഗായകരായ ബിനോയ് മാത്യു. അജിത് പാലിയത്ത്, ദേവലാല്‍ സഹദേവന്‍, ഹരീഷ് പാലാ, ദീപ സന്തോഷ്, അലീന സജീഷ് എന്നിവര്‍ ഉണ്ണിമേനോന്‍ പാടി അനശ്വരമാക്കിയ എണ്‍പതുകളിലെ ഹിറ്റ് പാട്ടുകള്‍ ശ്രോതാക്കള്‍ക്ക് സമ്മാനിച്ചു.

കീബോര്‍ഡിസ്റ്റ് സിജോ ചാക്കോ, ഡ്രമ്മര്‍ ജോയി, തബലിസ്റ്റുകളായ മനോജ് ശിവ, ജോര്‍ജ്ജ്, ഗിറ്റാറിസ്റ്റുകളായ സാബു, സജി, ടൈമിംഗ് ആര്‍ട്ടിസ്റ്റുകള്‍ ആയ മേബിള്‍, റെജി തുടങ്ങിയവര്‍ തീര്‍ത്ത വാദ്യവൃന്ദം പഴയകാല ഗാനമേള ട്രൂപ്പുകളെ ഓര്‍മ്മിപ്പിക്കുന്നതായി.

ആനുകാലിക സംഭവങ്ങള്‍ ചേര്‍ത്ത് ഡ്രമ്മറും കനെഷ്യസ് അത്തിപ്പോഴിയിലും ചേര്‍ന്ന് നടത്തിയ സിമ്പോളിക്ക് വിവരണം ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായപ്പോള്‍ മനോജ് ശിവ തബലയില്‍ തീര്‍ത്ത നാദവിസ്മയത്തിനും വേദി സാക്ഷിയായി.

സിനോ, ജോബി (ശ്രുതി ലൈറ്റ് ആന്‍ഡ് സൗണ്ട്) തീര്‍ത്ത ശബ്ദ വെളിച്ച വിസ്മയം ആദ്യാവസാനം പ്രോഗ്രാമിന് പ്രഭയുടെ നിറച്ചാര്‍ത്ത് നല്‍കി.
അപര്‍ണ്ണ ഹരീഷ് എന്ന കൊച്ചുമിടുക്കി ഗാനം ആലപിച്ചു.

നോട്ടിംഹാം സംഘ ചേതനയ്ക്ക് വേണ്ടി ജിം തോമസ് കണ്ടാരപ്പള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ദാഹിക്കുന്ന ചെങ്കോല്‍ എന്ന നാടകം ആയിരുന്നു പരിപാടികളില്‍ അവസാന ഇനം. നീറോ ചക്രവര്‍ത്തിയുടെ കഥ പ്രമേയമാക്കി ഉള്ള ഈ നാടകം ആധുനിക സങ്കേതിക വിദ്യകളുടെ സഹായത്തോടെ രംഗത്ത് അവതരിപ്പിക്കുമ്പോള്‍ കാണികളുടെ മനസ്സില്‍ മണ്മറഞ്ഞ കലാസ്വാദനത്തിന്റെ ഇടിമുഴക്കങ്ങള്‍ ആണ് പ്രതിധ്വനിക്കുനത്.

വൈകിട്ട് ആറു മുപ്പതിന് ആരംഭിച്ച മൂന്നു മണിക്കൂര്‍ സ്റ്റേജ് ഷോ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അലക്‌സ് കണിയാമ്പറമ്പില്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ വേദിയുടെ പിറവിയെക്കുറിച്ചും തുടര്‍ പ്രവര്‍ത്തനങ്ങളെകുറിച്ചും ജേക്കബ് കോയിപ്പള്ളി വിശദീകരിച്ചു. മികച്ച പത്തു ബ്ലോഗ് എഴുത്തുകാരില്‍ ഒരാളായി തെരഞ്ഞെടുത്ത സര്‍ഗ്ഗ വേദി അംഗം കൂടിയായ മുരളീ മുകുന്ദനെ ചടങ്ങില്‍ ആദരിച്ചു. മുരുകേഷ് പനയറ, അനിയന്‍ കുന്നത്ത് തുടങ്ങിയ സാംസ്‌കാരിക രംഗത്തെ പ്രതിഭകള്‍ സന്നിഹിതരായി. ഓര്‍ഗന്‍ ഡോനെഷനെ കുറിച്ച് ദീപ സന്തോഷ് ഹൃസ്വമായി പ്രബന്ധം അവതരിപ്പിച്ചു. ആനി പാലിയത്ത് അവതരണം നിര്‍വഹിച്ചു. സാബു സദസ്സിനെ സ്വാഗതം ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.