സ്വന്തം ലേഖകന്‍: മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം, തെളിവായ സിഡി ഡിസംബര്‍ 10 ഹാജരാക്കാന്‍ ബിജുവിനോട് സോളാര്‍ കമ്മീഷന്‍. ഇതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളുടെ തെളിവായി തന്റ്െകൈവശം ഉണ്ടെന്ന് ബിജു അവകാശപ്പെട്ട സി.ഡി ഡിസംബര്‍ 10 ന് ഹാജരാക്കേണ്ടി വരും.
സി ഡി ഹാജരാക്കാന്‍ 15 ദിവസത്തെ സാവകാശം അനുവദിക്കണമെന്ന് ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിജുവിന്റെ ഈ ആവശ്യം സോളാര്‍ കമ്മീഷന്‍ തള്ളി.
ബിജുരാധാകൃഷ്ണനില്‍ നിന്നും സിഡി പിടിച്ചെടുക്കണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തെളിവുകള്‍ ഉണ്ടെങ്കില്‍ സി ഡി ഹാജരാക്കണമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ നിയമസഭയിലും പറഞ്ഞിരുന്നു.
തെളിവ് നശിപ്പിക്കാന്‍ പോലിസോ സര്‍ക്കാരോ ശ്രമിക്കരുത്. തെളിവ് ഹാജരാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ കമ്മീഷന് ഇടപെടാമെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല